കോട്ടയം: ബെംഗളൂരുവില്‍ അറസ്റ്റിലായ ലഹരിക്കടത്ത് സംഘത്തിലെ മുഹമ്മദ് അനൂപുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന ബിനീഷ് കൊടിയേരി കുമരകം വിനോദ സഞ്ചാര മേഖലയിലെ നിത്യസന്ദര്‍ശകന്‍. കര്‍ശന കൊറോണ നിയന്ത്രണങ്ങള്‍ക്കിടെയിലും റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടത്തി ബിനീഷ് അതില്‍ പങ്കെടുത്തെന്ന വിവരവും പുറത്തുവന്നു.
കുമരകത്ത് പലതവണ എത്തിയ ബിനീഷും സംഘവും റിസോര്‍ട്ടുകളിലും ഹൗസ് ബോട്ടുകളിലും വലിയ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. അനൂപ് മുഹമ്മദാണ് ഇതിന്റെയെല്ലാം പിന്നില്‍. ഇത്തരം പരിപാടികളില്‍ കേരളത്തിന് പുറത്തുനിന്നുള്ളവരാണ് അധികവും പങ്കെടുത്തിരുന്നത്. വേമ്പനാട് കായലില്‍ ആളൊഴിഞ്ഞ പ്രദേശത്ത് വലിയ ഹൗസ് ബോട്ടുകള്‍ സംഘടിപ്പിച്ച് നടത്തിയ പാര്‍ട്ടികളില്‍ വലിയതോതില്‍ മയക്കുമരുന്ന് ഒഴുക്കിയിരുന്നതായും വിവരമുണ്ട്.
കൊറോണ നിയന്ത്രണങ്ങള്‍ കര്‍ശനമായി മുന്നോട്ട് പോയിരുന്ന ജൂണ്‍ 19നാണ് ബിനീഷും സംഘവും കുമരകത്ത് നിശാ പാര്‍ട്ടി സംഘടിപ്പിച്ചത്. ഈ വിവരം പോലീസിന് അറിയാമെങ്കിലും ചെറുതും വലുതുമായ 22ഓളം റിസോര്‍ട്ടുകളുള്ള കുമരകത്തെ ഏത് റിസോര്‍ട്ട് കേന്ദ്രീകരിച്ചാണ് പാര്‍ട്ടി നടത്തിയതെന്ന വിവരം പുറത്ത് വിടാന്‍ പോലീസ് തയാറായിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനടക്കം പങ്കെടുത്തതായതിനാല് വിവരങ്ങള്‍ പോലീസ് ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: