തിരുവനന്തപുരം: ലഹരി മാഫിയയുടെ കേന്ദ്രമായി കേരളത്തെ മാറ്റിയതിനു പിന്നില്‍ അന്വേഷണത്തിലെ അലംഭാവം. മയക്കുമരുന്നുകടത്ത് കേസുകളില്‍ തുടരന്വേഷണം നടത്താത്തത് ലഹരിമാഫിയ പ്രയോജനപ്പെടുത്തുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ എക്സൈസ് ചാര്‍ജ് ചെയ്തത് 7099 കേസുകള്‍. ഈ കേസുകലില്‍ 7370 പേരെയാണ് ണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ അധികവും താഴേക്കിടയിലെ കണ്ണികള്‍ മാത്രമാണ്. തുടരന്വേഷണമില്ലാത്തതിനാല് വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുന്നു. പോലീസിന്റേയും എക്സൈസിന്റേയും ഒത്താശ കൂടിയായപ്പോള്‍ ലഹരി മാഫിയ സംസ്ഥാനത്ത് വേരുറപ്പിച്ചു.
ഹാഷിഷ് ഓയില്‍, ഹെറോയിന്‍, ബ്രൗണ്‍ ഷുഗര്‍, ഒപിയം-10 ഗ്രാം, ഡയാസാപാം, നെട്രാസപാം ഗുളികകള്‍, മോര്‍ഫിന്‍, അല്‍പ്രാസോളം, ചരസ്, എല്‍എസ്ഡി, എംഡിഎംഎ, കൊക്കൈന്‍ തുടങ്ങിയ ലഹരിവസ്തുക്കളാണ് പിടിക്കുന്നത്. കഴിഞ്ഞ വര്‍ഷം കഞ്ചാവ് മാത്രം 2796.23 കിലോയാണ് പിടികൂടിയത്. എന്നാല്‍ ഇവ എവിടെ നിന്നും വരുന്നുവെന്ന് കണ്ടെത്താനുള്ള തുടരന്വേഷണത്തിന് പോലീസോ എക്സൈസോ ശ്രമിക്കുന്നില്ല.
ലഹരി സംഘങ്ങളില്‍ നിന്നും 2019 ല്‍ പിടികൂടിയത് 21.06 കിലോ സ്വര്‍ണവും 139.49 ഗ്രാം വെള്ളിയും. ലഹരി സംഘങ്ങള്‍ പണത്തിന് പകരം സ്വര്‍ണം നല്കുന്ന മെറ്റല്‍ കറന്‍സി ഡീലീങ് നടത്തിയിരുന്നു എന്നതിന് തെളിവ് കൂടിയാണിത്. ഇതെക്കുറിച്ചും അന്വേഷണമില്ല. ഇത്തരം ഇടപാടുകള്‍ നടത്തുന്ന വിവരം എന്‍ഫോഴ്സ്മെന്റ് അടക്കമുള്ള അന്വേഷണ സംഘങ്ങള്‍ക്ക് കൈമാറിയിട്ടുമില്ല.
അന്വേഷണ വിവരങ്ങള്‍ പോലീസില്‍ നിന്ന് ലഹരിക്കടത്തു സംഘങ്ങള്‍ക്ക് ചോരുന്നുണ്ടെന്ന് നേരത്തേ തന്നെ വ്യക്തമായതാണ്. താഴേത്തട്ടിലുള്ള ചില പോലീസുകാര്‍ക്കും എക്സൈസ്കാര്‍ക്കും ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്റ്സ് വിഭാഗം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിവരങ്ങള്‍ ചോര്ത്തുന്നതിനെച്ചൊല്ലി പലയിടത്തും ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ട്.
നട്ടെല്ലില്ലാത്ത നാര്‍ക്കോട്ടിക് സെല്‍
തിരുവനന്തപുരം: മയക്കുമരുന്നു കടത്ത് തടയാന്‍ സംസ്ഥാന പോലീസിലെ നാര്‍ക്കോട്ടിക് സെല്‍ ഒന്നും ചെയ്യുന്നില്ലെന്ന് പോലീസുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്ക് കീഴിലും ഓരോ യൂണിറ്റ് വീതം പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഡിവൈഎസ്പിയുടെ കീഴില്‍ ആറു പോലീസുകാര്‍ വരുന്ന വിഭാഗത്തിന് പ്രത്യേക ഓഫീസും നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് തടയുകയും പിടികൂടുകയുമാണ് ലക്ഷ്യം. ലക്ഷങ്ങളാണ് ശമ്പള ഇനത്തില്‍ മാത്രം ഇവര്‍ക്ക് നല്‍കുന്നത്. വാഹന-ഓഫീസ് സൗകര്യം വേറെയും. സംസ്ഥാനത്ത് നടക്കുന്ന ഏത് സംഭവത്തിലും മയക്കുമരുന്നുമായി ബന്ധമുണ്ടെങ്കില്‍ നാര്‍ക്കോട്ടിക് വിഭാഗത്തിനും അന്വേഷിക്കാം. എന്നാല്‍ ഇന്നുവരെ അത്തരത്തിലുള്ള കേസുകളിലൊന്നും ഒരു അന്വേഷണവും പോലീസിലെ നാര്‍ക്കോട്ടിക് വിഭാഗം നടത്തിയിട്ടില്ല.
തിരുവന്തപുരത്ത് സിറ്റിക്കുള്ളിലെ വിജനമായ സ്ഥലത്ത് രണ്ട് വര്‍ഷം മുമ്പ് 20 വയസുകാരനെ മാരകമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയത് മയക്കുമരുന്നിന് അടിമപ്പെട്ട യുവാക്കളാണ്. കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവവും ചെന്നെത്തിയത് മയക്കുമരുന്നു സംഘത്തിലാണ്. നന്ദന്‍കോട് മയക്കുമരുന്നിന് അടിമയായ യുവാവ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി ദിവസങ്ങളോളം ഫ്രിഡ്ജിനുള്ളില് സൂക്ഷിച്ച സംഭവത്തിലും ലഹരി സാന്നിധ്യം ഉണ്ടായി.
കഴിഞ്ഞ വര്‍ഷം എറണാകുളത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി വയലില്‍ ചവുട്ടിത്താഴ്ത്തിയതും ലഹരിസംഘമാണ്. കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് സംഭവം തുടങ്ങി ലഹരി സംഘങ്ങള്‍ തമ്മിലടിച്ച നി രവധി കേസുകള്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷം എക്സൈസ് 7099 കേസുകള്‍ രജസിറ്റര്‍ ചെയ്തു. എന്നിട്ടും ഈ സംഭവങ്ങളില്‍ ഒന്നില്‍ പോലും അന്വേഷിക്കാനോ കേസെടുക്കാനോ നര്‍ക്കോട്ടിക് വിഭാഗം തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: