മുംബൈ: ബോളിവുഡ് മുന്‍നിര നടി കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയതിന്റെ പിന്നാലെ പ്രതികാരനടപടികളുമായി ശിവസേന സര്‍ക്കാര്‍. നടിയുടെ മുംബൈയിലെ ഓഫീസില്‍ ശിവസേന സര്‍ക്കാര്‍ റെയ്ഡ് നടത്തി. മണികര്‍ണിക ഫിലിംസ് എന്ന കങ്കണയുടെ ഫിലിം പ്രൊഡക്ഷന്‍ ഹൗസിലേക്കാണ് റെയ്ഡ് നടന്നത്.
ഓഫീസില്‍ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങള്‍ കങ്കണ ട്വിറററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തന്റെ ഓഫീസ് മഹാരാഷ്ട്ര സര്‍ക്കാര്‍ പൊളിച്ചു നീക്കുമെന്നാണ് അധികൃതര്‍ നല്കിയ വിവരം എന്നാണ് കങ്കണ ട്വിറ്ററില്‍ പറയുന്നത്. ഒപ്പം തന്റെ ഓഫീസിലേക്ക് അവര്‍ അതിക്രമിച്ചു കയറുകയായിരുന്നെന്നും കങ്കണ പറഞ്ഞു.
‘അവര്‍ എന്റെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. എല്ലാം പരിശോധിച്ചു. ഒപ്പം അടുത്തുള്ളവരോടും മോശമായി പെരുമാറി. മാഡം ചെയ്തതിന്റെ ഫലം എല്ലാവരും അനുഭവിക്കേണ്ടി വരുമെന്ന തരത്തിലുള്ള സംസാരവും അവര്‍ നടത്തി, നാളെ അവര്‍ എന്റെ വസ്തുക്കള്‍ പൊളിച്ചു നീക്കുകയാണെന്നാണ് ലഭിക്കുന്നു വിവരം’- കങ്കണ പറഞ്ഞു.
ഓഫീസിന്റെ എല്ലാ രേഖകളും തന്റെ കൈയ്യിലുണ്ടെന്നും അനധികൃതമായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും കങ്കണ പറഞ്ഞു.
നടി കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. കങ്കണ ഇപ്പോള്‍ ജന്മസ്ഥലമായ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ആണ് നടിയുള്ളത്. ശിവസനേയുടെ ഭീഷണിയെ തുടര്‍ന്ന് ഹിമാചല്‍ സര്‍ക്കാര്‍ ആണ് കങ്കണയ്ക്കു സുരക്ഷ നല്‍കണമെന്ന് കേന്ദ്രത്തോട് ആഭ്യര്‍ത്ഥിച്ചത്.
ഇതേത്തുടര്‍ന്നാണ് വൈ കാറ്റഗറി സുരക്ഷയ്ക്കുള്ള തീരുമാനം. പതിനൊന്ന് അംഗ സിആര്‍പിഎഫ് ജവാന്‍മാരാകും ഇനി കങ്കണയ്ക്കു സുരക്ഷ കവചം ഒരുക്കുക. ആയുധധാരികളായ കമാന്‍ഡോകള്‍ക്കു പുറമേ രണ്ടു പേഴ്സനല്‍ സെക്യൂരിറ്റി ഓഫിസര്‍മാരും കങ്കണയ്ക്കൊപ്പമുണ്ടാകും. സെപ്റ്റംബര്‍ ഒമ്പതിനാണ് കങ്കണ മുംബൈയില്‍ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് നടിക്ക് കനത്ത സുരക്ഷ നല്കാന് കേന്ദ്രസര്‍ക്കാര്‍ തയാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: