ന്യൂദല്‍ഹി: പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും. യുഎഇ യില്‍ ഈ മാസം പത്തൊമ്പതിനാണ് ഐപിഎല്‍ ആരംഭിക്കുക.
ഐപിഎല്ലിന്റെ സമ്പൂര്‍ണ്ണ മത്സരക്രമം ഇന്ന് പ്രഖ്യാപിക്കുമെന്ന് ഐപിഎല്‍ ചെര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഐപിഎല്‍ നിയമം അനുസരിച്ച് നിലവിലെ ചാമ്പ്യന്മാരും രണ്ടാം സ്ഥാനക്കാരുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. രണ്ട് കളിക്കാര്‍ അടക്കം പതിമൂന്ന് പേര്‍ക്ക് കൊറോണ സ്ഥീരികരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്സ് പ്രതിസന്ധിയിലാണ്. എന്നിരുന്നാലും ഉദ്ഘാടന മത്സരത്തിന് മുമ്പ് അവരുടെ പ്രതിസന്ധി അവസാനിക്കുമെന്ന് കരുതാം. രോഗം സ്ഥിരീകരിച്ച ബൗളര്‍ ദീപക് ചഹാറും ബാറ്റ്സ്മാന് ഋതുരാജ് ഗെയ്ക്കുവാദും ക്വാറന്റൈനിലാണ്. ഇവര്‍ ഒഴിച്ചുള്ള കളിക്കാര്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
കൊറോണ മഹാമാരിയെ തുടര്‍ന്നാണ് ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയത്. ഈ മാസം പത്തൊമ്പതിന് ആരംഭിക്കുന്ന ഐപി എല്‍ നവംബര്‍ പത്തിന് അവസാനിക്കും. ദുബായ്, അബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: