കണ്ണാടിയില്ലെങ്കില്‍ എന്തു ചെയ്യും ഞാന്‍
എന്‍ മുഖം എങ്ങനെ ഒന്നും കാണും
നേത്രങ്ങള്‍ രണ്ടും കലങ്ങി മറിയുമ്പോള്‍
നിന്നരികിലേക്കോടിയെത്തും.
ഈറന്മുടിയൊന്നു ചീകിയൊതുക്കുവാന്
അപ്പോഴും നിന്നിലേക്കോടിയെത്തും
നെറ്റിയില്‍ കുങ്കുമം ചാര്‍ത്തുവാനും
നിന്നെ കാണാന്‍ ഞാന്‍ ഓടിയെത്തും
കണ്ണാടിയുണ്ടെങ്കില്‍ ചങ്ങാതി വേണ്ട
എന്നുള്ളതെത്രയോ സത്യമാണ്
കണ്ണാടി ചില്ലൊന്നു പൊട്ടിയാലോ-അത്
പാഴ്വസ്തു പോലെ വലിച്ചെറിയും
മണവാട്ടിയായ് ഞാനൊരുങ്ങുമ്പോഴും
നിന്നെ കാണാതെനിക്കു വയ്യ
മുകുരം നിറയെ പൊന്നു കാണാം
ഒരായിരം സ്വര്ണപ്പകിട്ടു കാണാം
കര്ണത്തിലാരോ മന്ത്രിക്കും പോലെ
മണവാളച്ചെക്കന് അരികിലെത്തി
എന്തും ഇരട്ടിയായ് കാണിക്കും-ഞാന്‍
കണ്ണാടി എന്നവര്‍ പേര് വിളിക്കും.
പി. പങ്കജവല്ലി
9446138398
പ്രതികരിക്കാൻ ഇവിടെ എഴുതുക: