കൊച്ചി: ന്യൂനപക്ഷാവകാശങ്ങളിലെ വിവേചനത്തിനെതിരെ െ്രെകസ്തവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80 ശതമാനവും മുസ്ലിം വിഭാഗത്തിനാണ് ലഭിക്കുന്നതെന്നും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കെല്ലാം കൂടി 20 ശതമാനം മാത്രമാണ് നല്‍കുന്നതെന്നും സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
അനീതി തിരുത്താന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സീറോ മലബാര്‍ സിനഡ് പ്രതിഷേധം അറിയിച്ചു. ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല പ്രതിനിധികളെ തെരഞ്ഞെടുത്തതിലും അനീതി നിലനില്‍ക്കുകയാണെന്ന് സിനഡിന് ശേഷം പള്ളികളില്‍ വായിക്കുന്നതിനായി മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അയച്ച സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാ അനുപാതത്തില്‍ വിതരണം ചെയ്യണമെന്ന് കെസിവൈഎം സംസ്ഥാന സെനറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. െ്രെകസ്തവ വിഭാഗങ്ങളുടെ സാമൂഹിക അവസ്ഥ പഠിക്കുവാന്‍ പ്രത്യക കമ്മീഷനെ നിയമിക്കണം. കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിനൊന്നാകെ ആക്ഷേപവും അപമാനവുമായി മാറിയിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ െ്രെകസ്തവര്‍ ഉള്‍പ്പെടെ അഞ്ചു വിഭാഗങ്ങളെ മാറ്റിനിര്‍ത്തി ഒരു വിഭാഗം ഒന്നാകെ കൈയടക്കുന്നത് എതിര്‍ക്കപ്പെടണം. 80 ശതമാനം മുസ്ലിം, 20 ശതമാനം ക്രിസ്ത്യന്‍ എന്ന അനുപാതത്തിന് പിന്നില്‍ യാതൊരു പഠനവുമില്ലെന്നിരിക്കെ തിരുത്തലുകള്‍ക്ക് തയാറാകാതെയുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ധാര്‍ഷ്ട്യം അതിരുകടക്കുന്നതായി കൗണ്‍സില്‍ കുറ്റപ്പെടുത്തി.
പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നടത്തിയ പഠനത്തിന്റെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ ഭൂരിഭാഗവും മുസ്ലിം വിഭാഗത്തിന് നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ െ്രെകസ്തവരുടെ സാമൂഹിക പിന്നാക്കാവസ്ഥ ഇതുവരെ പഠന വിധേയമാക്കിയിട്ടില്ലെന്ന് ഇതിന് മറുപടിയായി ക്രിസ്ത്യന്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
മുസ്ലിം സംഘടനകള്‍ നടത്തുന്ന കോച്ചിങ് സെന്ററുകളില്‍ 100 പേരുടെ ബാച്ചില്‍ 80 മുസ്ലിങ്ങള്‍ക്ക് പ്രവേശനം ലഭിക്കുമ്പോള്‍ മറ്റ് ന്യൂനപക്ഷങ്ങള്‍ക്കെല്ലാം കൂടി 20 പേര്‍ക്കാണ് അവസരം. ഇതിന് പരിഹാരമായി ക്രൈസ്തവ സംഘടനകളുടെ നിയന്ത്രണത്തില്‍ പൂര്‍ണമായും െ്രെകസ്തവര്‍ക്ക് മാത്രമായി നടത്തുന്നതിന് കോച്ചിങ് സെന്ററുകള്‍ അനുവദിക്കണം.
സ്കൂളുകളിലും മറ്റും സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകളുടെ മാനദണ്ഡവും ഇതുതന്നെയാണ്. 80 ശതമാനം മുസ്ലിം കുട്ടികളെ പങ്കെടുപ്പിച്ചാല്‍ മാത്രമേ ക്യാമ്പ് ലഭിക്കൂ. അതിനാല്‍ െ്രെകസ്തവ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇങ്ങനെയുള്ള ക്യാമ്പുകളുടെ പ്രയോജനം ലഭിക്കുന്നില്ല.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പില്‍ 80 ശതമാനം മുസ്ലിങ്ങള്‍ക്കും ബാക്കി 20 ശതമാനം ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ വിഭാഗങ്ങള്‍ക്കുമാണ്. ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും കുറഞ്ഞ പലിശക്ക് വായ്പ നല്‍കാറുണ്ട്. ഇതും നാമമാത്രമായാണ് െ്രെകസ്തവര്‍ക്ക് ലഭിക്കുന്നത്.
പിഎസ്സി, ബാങ്ക് മത്സരപ്പരീക്ഷകള്‍ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് കഴിഞ്ഞ വര്‍ഷം 17 കേന്ദ്രങ്ങളും 20 ഉപകേന്ദ്രങ്ങളും തുടങ്ങിയിരുന്നു. ഇതെല്ലാം മുസ്ലിം സമുദായത്തിന് മാത്രമാണ് ലഭിച്ചത്. ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ 59:41 എന്ന അനുപാതത്തിന്റെ പ്രാതിനിത്യം ലഭിക്കേണ്ടതുണ്ട്. ഇതിന്റെ നാലിലൊന്നു പോലും ലഭിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യുന്നത്. സംഘടനകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: