കൊല്ലം: അമേരിക്കയിലെ ചികിത്സാകാലത്ത് ഫയലുകളില്‍ ഒപ്പിട്ടത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മറുപടിയും വാദഗതിയും അസ്വാഭാവികത നിറഞ്ഞതാണെന്ന് ബിജെപി സംസ്ഥാനവക്താവ് സന്ദീപ് വാര്യര്‍. കേരളത്തിലോ ഇന്ത്യയിലോ ചികിത്സയില്ലാത്ത മഹാരോഗത്തിനുള്ള ചികിത്സയ്ക്കാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്.
നിര്‍ദിഷ്ട ദിവസം 39 ഫയലുകള്‍ ഒപ്പിടാനുള്ള ആരോഗ്യസ്ഥിതിയിലായിരുന്നില്ല അദ്ദേഹം. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എംവി ജയരാജന് ഇന്ന് നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കിയതിനും പിന്നിലും ചില പൊരുത്തക്കേടുണ്ട്. ചാനലുകളില്‍ പല പൊട്ടത്തരങ്ങളും ന്യായീകരണമായി നല്‍കുകയാണ് സിപിഎം നേതാക്കള്‍. ഇതില്‍ എംഎല്‍എമാരും മന്ത്രിമാരും വരെ ഉള്‍പ്പെടുന്നുണ്ടെന്നും സന്ദീപ് വാര്യര്‍ കൊല്ലത്ത് പറഞ്ഞു.
എനിക്ക് വിവരങ്ങള്‍ കിട്ടിയത് ചോര്‍ത്തിയിട്ടല്ല, എല്ലാ നിയമവും പാലിച്ച് വിവരാവകാശപ്രകാരമാണ്. ശുദ്ധമായ തട്ടിപ്പുണ്ടെന്ന് മനസിലാക്കി തന്നെയാണ് ഇതിനായി അപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: