ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിസന്ധിയിലാക്കിയ കോവിഡില്‍ നിന്ന് കരകറയാന് മാതൃക കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രൈം മിനിസ്റ്റേര്‍സ് സിറ്റിസണ്‍ അസിസ്റ്റന്റ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റിയുവേഷന്‍ സി (പിഎം കെയേര്‍സ്) ന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പോക്കറ്റില്‍നിന്ന് നല്‍കിയത് 2.25 ലക്ഷം രൂപ.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവിലേക്കാണ് തുക വകമാറ്റിയിരിക്കുന്നത്.
ഇതിനു മുമ്പും പലവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി ഫണ്ടുകള്‍ നല്‍കിയിട്ടുണ്ട്. ഇതെല്ലാംകൂടി ഏകദേശം 103 കോടി രൂപയോളം വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പെണ്‍കുട്ടികളുടെ പഠനം മുതല്‍ ഗംഗ നദി ശുചീകരണംവരെ പലവിധ പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി പലപ്പോഴും സ്വന്തമായി ധനസഹായം നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷം 21 ലക്ഷം രൂപയാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് നടത്തിയ കുംഭമേളയില്‍ പങ്കെടുത്ത ശുചീകരണതൊഴിലാളികള്ക്കായി നരേന്ദ്ര മോദി സ്വന്തം അക്കൗണ്ടില്‍നിന്ന് നല്‍കിയത്. ദക്ഷിണകൊറിയയുടെ സോള്‍ സമാധാന പുരസ്കാരമായി ലഭിച്ച 1.3 കോടി രൂപ ഗംഗ നദിയുടെ ശുചീകരണത്തിനായി നീക്കിവച്ചിരുന്നു. തനിക്കു കിട്ടിയ മെമെന്റോകള്‍ ലേലത്തില്‍ വിറ്റ് 3.40 കോടിയും സമ്മാനങ്ങള്‍ ലേലത്തില്‍ വിറ്റ് 8.35 കോടിയും മോദി ഗംഗ ശുചീകരണത്തിനായി നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധിക്കു സമാനമായ പിഎം കെയേര്‍സ് ഫണ്ടിന്റെ നിയമസാധുതയടക്കമുള്ള കാര്യങ്ങളില്‍ പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഡിറ്റ് ചെയ്യുന്നതല്ല പിഎം കെയേര്‍സിന്റെ കണക്കുകളെന്നായിരുന്നു ആരോപണം.ഗുജറാത്ത് മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെണ്‍കുട്ടികളുടെ പഠനത്തിനായി 21 ലക്ഷം മോദി നീക്കിവച്ചിരുന്നു. മുഖ്യമന്ത്രിയായ കാലത്തെ സമ്മാനങ്ങള്‍ ലേലത്തില്‍വിറ്റ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന കന്യാകേളവാണി ഫണ്ടിലേക്ക് 89.96 കോടി രൂപയും പ്രധാനമന്ത്രി സംഭാവനയായി നല്‍കിയിരുന്നു.
അതേസമയം, കഴിഞ്ഞ മാര്‍ച്ച് 27 മുതല്‍ 31വരെയുളള അഞ്ചുദിവസം കൊണ്ട് 3,076 കോടിരൂപയാണ് ഈ അക്കൗണ്ടിലേക്ക് എത്തിയത്. പി എം കെയേഴ്സ് വെബ്സൈറ്റാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 3,076 കോടിയില്‍ 3,075.85 കോടിരൂപയും കിട്ടിയത് രാജ്യത്തുനിന്നാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത് 39.67ലക്ഷം രൂപയാണെന്ന് വെബ്സൈറ്റില്‍ പറയുന്നു.
ഭാരതത്തിലെ കൊറോണ പ്രതിരോധത്തിനും ദുരിതാശ്വാസത്തിനുമായാണ് പി എം കെയേഴ്സ് ഫണ്ട് പ്രധാനമന്ത്രി മോദി രൂപികരിച്ചത്. . പിഎം കെയര്‍ ട്രസ്റ്റിനാണ് പി എം കെയര്‍ ഫണ്ടിന്റെ മേല്‍നോട്ടചുമതല നിര്‍വഹിക്കുന്നത്. ട്രസ്റ്റ് ചെയര്‍മാനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന് എന്നിവരും ട്രസ്റ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: