ബെംഗളൂരു : ലഹരി മരുന്ന് കേസ് അന്വേഷണം നാര്‍ക്കോട്ടികസ് കണ്ട്രോള് ബ്യൂറോ(എന്‍സിബി) കന്നഡ ചലച്ചിത്ര മേഖലയിലേക്കും നീട്ടുന്നു.നിലവില്‍ മുന്‍ സീരിയല്‍ നടി അനിഖയാണ് കേസില്‍ ഒന്നാം പ്രതി. വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് പ്രതിപ്പട്ടികയില്‍ രണ്ടാമതാണ്.
ഇതുമായി ബന്ധപ്പെട്ട് കന്നഡ നടി രാഗിണി ദ്വിവേദിയും ഭര്‍ത്താവും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ഇവരെ എന്‍സിബിയും, ക്രൈംബ്രാഞ്ചും ചോദ്യം ചെയ്യും. രാഗിണി ദ്വിവേദിയെ കൂടാതെ കന്നട സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ സഹോദരനും ചലച്ചിത്ര സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തെ തുടര്‍ന്നാണ് ഈ മയക്കുമരുന്ന് സംഘത്തെ കുറിച്ചുള്ള അന്വേഷണത്തിലേക്ക് പോലീസ് എത്തുന്നത്. എന്‍സിബി ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.
ഇതുകൂടാതെ അനൂപിനെ എന്‍സിബി ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപകമാക്കുന്നത്. ബിനീഷ് കോടിയേരിയടക്കമുള്ള പത്ത് പേര് അനൂപിന് സഹായം നല്‍കിയിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
അനൂപിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി റിയാസുമായി ബന്ധമുള്ളതായും ഇയാളുടെ ഫോണ്‍കോളുകളില്‍ നിന്നും വ്യക്തമാണ്. ഇയാളുമായി അടുത്ത ബന്ധം ഉള്ളതായി ബിനീഷ് കോടിയേരിയും സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ സ്വര്‍ണക്കടത്തും ലഹരി മരുന്നുമായി ബിനീഷ് കോടിയേരിക്കുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: