മാഡ്രിഡ്: സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസി ബാഴ്സലോണയുടെ ആദ്യ പ്രീസീസണ് ക്യാമ്പ് ബഹിഷ്കരിച്ചു. ഞായറാഴ്ച കൊറോണ പരിശോധനയ്ക്കും മെസി എത്തിയിരുന്നില്ല. ബാഴ്സ വിടാനുള്ള തീരുമാനത്തില്‍ നിന്ന് മെസി പിന്മാറില്ലെന്നാണ് സൂചന.
പുതിയ പരിശീലകന് റൊണാള്‍ഡ് കൂമാന്റെ ശിക്ഷണത്തിലുള്ള ബാഴ്സയുടെ ആദ്യ പരിശീലന ക്യാമ്പാണ് മെസി ബഹിഷ്കരിച്ചത്. താന്‍ ഇനി ബാഴ്സയ്ക്ക് സ്വന്തമല്ലെന്നാണ് മെസിയുടെയും അദ്ദേഹത്തിന്റെ അഭിഭാഷകരുടെയും വാദം. പ്രീ സീസണ് ക്യാമ്പില്‍ പങ്കെടുത്താല്‍ അത് ഈ വാദത്തിന് വിരുദ്ധമാകുമെന്നാണ് വിലയിരുത്തല്‍. ഈ വേനല്‍ക്കാലത്ത് മെസിക്ക് ട്രാന്‍സ്ഫര്‍ തുക നല്‍കാതെ ബാഴ്സ വിടാമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ തുകയില്ലാതെ ക്ലബ്ബ് വിടുന്നതിന് ജൂണ്‍ പത്തുവരെയാണ് സമയം അനുവദിച്ചിരുന്നതെന്ന് ക്ലബ്ബ് വ്യക്തമാക്കി.
ലാ ലിഗ അധികൃതര്‍ ബാഴ്സയ്ക്ക് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്. മെസിയെ ബാഴ്സയില്‍ നിന്ന് വിടുതല്‍ ചെയ്യുന്നതിന് 700 മില്യന്‍ യൂറോസ് (ഏകദേശം 6124 കോടി) നല്‍കണമെന്ന കരാറിലെ വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ലാ ലിഗ അധികൃതര്‍ പറഞ്ഞു.
ക്ലബ്ബിന്റെ ക്യാപ്റ്റനായ മെസി ബാഴ്സയുടെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. ബാഴ്സയ്ക്കായി 34 കിരീടങ്ങള്‍ സ്വന്തമാക്കി. 634 ഗോളുകളും നേടി.
ബാഴസ് വിടുന്ന മെസിക്കായി വിവിധ ക്ലബ്ബുകള്‍ വലവിരിച്ചിട്ടുണ്ട്. പ്രീമയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റി മെസിയെ സ്വന്തമാക്കുമെന്നാണ് കരുതുന്നത്. 60 മില്യന്‍ യൂറോസാണ് (ഏകദേശം 524 കോടി) മെസിയുടെ അടിസ്ഥാന ശമ്പളം. സിറ്റിയുടെ പരിശീലകന് പെപ്പ് ഗ്വാര്‍ഡിയോളയുമായി മെസി സംസാരിച്ചിരുന്നു. സിറ്റിക്ക് പുറമെ ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജര്‍മന്‍, സീരി എ ടീമുകളായ യുവന്റസ്, ഇന്റര്‍ മിലാന് എന്നിവയും മെസിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: