കോഴിക്കോട്: പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നടന് മോഹന്‍ലാലിന്. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയംസ് കുമാര്‍ ചെയര്‍മാനും സംവിധായകന് സത്യന് അന്തിക്കാട്, ഡോ.സി.കെ. രാമചന്ദ്രന് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാര സമര്‍പ്പണ ചടങ്ങ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പിന്നീട് നടത്തും. പി.വി. സാമി ചരമദിനമായ സപ്തംബര്‍ ഒന്നിനാണ് പുരസ്കാരസമര്‍പ്പണം സാധാരണ നടക്കാറ്.
കഴിഞ്ഞ വര്‍ഷം മമ്മൂട്ടിക്കായിരുന്നു പുരസ്ക്കാരം. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക-സാംസ്കാരിക-വ്യവസായിക മേഖലകളിലെ സാന്നിധ്യവുമായിരുന്ന പി.വി. സാമിയുടെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരം വ്യവസായിക സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ വിശേഷപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് സമ്മാനിക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: