കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് ഭരണഘടനയേയും നിയമത്തെയും വെല്ലുവിളിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടികളുടെ കമ്മീഷനും അഴിമതിക്കും വേണ്ടിയാണ് കേന്ദ്രനിയമം അട്ടിമറിക്കുന്നത്. 1976ലെ വിദേശനിയമവും വിദേശ ധനസഹായ നിയമവും അഴിമതിക്കും കമ്മീഷനും വേണ്ടി ലംഘിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ലൈഫ് പദ്ധതിയില്‍ കമ്മീഷന് വാങ്ങുന്നതില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാകുകയാണ്.
സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നു. ഇതേസമയം മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുകയാണ്.
മന്ത്രി ജലീല്‍ വിദേശത്ത് നിന്ന് ഖുറാന് കേരളത്തിലും കര്‍ണാടകത്തിലും വിതരണം ചെയ്തത് സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാണോ? ആണെങ്കില്‍ ബൈബിളും ഭഗവത് ഗീതയും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുമോ? തെളിവ് നശിപ്പിക്കാന്‍ പൊതുവിതരണ വകുപ്പിന്റെ ഓഫീസ് മാത്രമല്ല വേണ്ടിവന്നാല്‍ സെക്രേട്ടറിയറ്റിനും പിണറായി തീവയ്ക്കും. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് അന്വേഷണം നീങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍ തിരുട്ട് ഗ്രാമം പോലെയായതായും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ വരെ അഴിമതി കാണിച്ച സര്‍ക്കാരാണ് പിണറായിയുടേത്. സംസ്ഥാന ഭരണ, ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ട അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചാലും ജനങ്ങളുടെ മുമ്പിലെ അവിശ്വാസത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വക്താവ് അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, സംസ്ഥാന സമിതി അംഗം എന്‍. ഹരി, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: