തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ കത്തിയത് 25ഓളം ഫയലുകള്‍. ഫാനില്‍ നിന്നുണ്ടായ ചൂടില്‍ നിന്നാണ് ഇവിടെ തീപിടിച്ചതെന്നാണ് തീപിടിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ അസ്വഭാവികത ഒന്നും ഇല്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംയുക്ത അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് 25ഓളം ഫയലുകള്‍ ഭാഗികമായി കത്തി നശിച്ചെന്ന് കണ്ടെത്തിയത്. അതിഥി മന്ദിരങ്ങളിലെ മുറികള്‍ അനുവദിച്ച ഉത്തരവുകളും ഇതില്‍ ഉള്‍പ്പെടും. വിഭാഗത്തിലെ ബാക്കിയുള്ള ഫയലുകള്‍ സ്കാന്‍ ചെയ്ത ശേഷം മാറ്റും.
തീപിടിത്തം അന്വേഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക സംഘം അപകടത്തിന്റെ ഗ്രാഫിക് ചിത്രങ്ങളും തയ്യാറാക്കുന്നുണ്ട്. തീ പടര്‍ന്നത് വ്യക്തമാക്കാനാണ് ഗ്രാഫിക് വീഡിയോ തയ്യാറാക്കുന്നത്. ഫോറന്‍സിക് ഫലം കൂടി ലഭിച്ചാല്‍ വീഡിയോ പൂര്‍ത്തിയാക്കും. എന്നാല്‍ സംഭവ ദിനം രാവിലെയും ഉച്ചക്കും പ്രോട്ടോകോള്‍ ഓഫിസില്‍ കയറിയത് ശുചീകരണ തൊഴിലാളികള്‍ മാത്രമാണെന്നാണ് പോലീസ് സംഘം അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: