കൊച്ചി: കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഓണസമ്മാനം. ബെംഗളൂരുവിനെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന കൊച്ചി-ബെംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോറിന്റെ (കെബിഐസി) ഭാഗമായി ആലുവയില്‍ 1600 കോടിരൂപയുടെ ‘ഗിഫ്റ്റ്’ സിറ്റി വരുന്നു. ഇതിന് നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് (എന്‍ഐസിഡിഐടി) അനുമതി നല്കി.
ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് നേരിട്ടും മൂന്നര ലക്ഷത്തിന് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ് ഫിനാന്‍സ് ആന്‍ഡ് ട്രേഡ് (ജിഐഎഫ്ടി) സിറ്റി, സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ പൊതുമേഖലാ സ്വകാര്യ മേഖലാ സഹകരണത്തിലാണ് (പിപിപി) നടപ്പാക്കുക. സംസ്ഥാനം സ്ഥലമെടുപ്പ് നടത്തണം. ഇതിനുള്ള പണവും പലിശകുറഞ്ഞ ലോണായി കേന്ദ്രം നല്‍കും.
ആലുവ നഗരസഭാ പരിധിയില്‍, കൊച്ചി വിമാനത്താവളത്തിന്റെ പരിസരത്ത് 220 ഹെക്ടര്‍ സ്ഥലത്താണ് ഗിഫ്റ്റ് സിറ്റി. ഭൂമി ഏറ്റെടുക്കല്‍ 2021 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി, മാസ്റ്റര്‍ പ്ലാന്‍ ഫെബ്രുവരിയില്‍ തീര്‍ത്ത് ടെന്‍ഡര്‍ നടപടികള്‍ 2021 മാര്‍ച്ചില്‍ ആരംഭിച്ച് ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് കൊച്ചി-ബെംഗളൂര് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പ്രോജക്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി അല്‍ക്കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: