സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിംജോങ് ഉന്‍ കോമയിലാണെന്നുള്ള വാര്‍ത്തകളെ തള്ളി കൊറിയന്‍ വാര്‍ത്താ ഏജന്‍സി. കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്ന കിം ജോങ്് ഉന്നിന്റെ ചിത്രമാണ് വാര്‍ത്താ ഏജന്‍സി പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്തെ കൊറോണ പ്രതിരോധയോഗത്തില്‍ പങ്കെടുക്കുകയും ജാഗ്രതാ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്കുന്ന കിംജോങ് ഉന്നിന്റെ ചിത്രം ഉത്തര കൊറിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട്് ചെയ്തിട്ടുണ്ട്.
കിം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും അതിനുശേഷം അദ്ദേഹം കോമയിലാണെന്നും ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ ഭരണഭാരം കുറയ്ക്കാന്‍ സഹോദരി കിം യോ ജോങ്ങിന് ചില അധികാരങ്ങള്‍ നല്‍കിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് കിം കോമാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
തുടര്‍ന്ന് പൊങ്യാങ്ങില് ഒരു രാസവസ്തു നിര്‍മാണശാല അദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന ചിത്രം ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ പിന്നീടും കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: