ന്യൂദല്‍ഹി: പാഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വിവാദ വ്യവസായി നീരവ് മോദിയില്‍ നിന്ന് വായ്പാ തിരിച്ചടവിന്റെ ആദ്യവിഹിതം ലഭിച്ചു. 3.25 മില്യണ്‍ ഡോളര്‍ (24.33 കോടി രൂപ) ലഭിച്ചതായി പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
അമ്പത് കോടി രൂപകൂടി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. വായ്പാ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുംബൈയിലെ ഒരു ശാഖ വഴി നീരവ് മോദിയും മെഹുല്‍ ചോക്സിയും മറ്റും ചേര്‍ന്ന് രണ്ട് ബില്യണ്‍ ഡോളറിലധികം തുക തട്ടിയെടുത്ത് മുങ്ങുകയായിരുന്നു.
നീരവ് മോദിയുടെ ഡയമണ്ട് സ്ഥാപനങ്ങളും 637 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ വാങ്ങിയ 30 മില്യണ്‍ ഡോളര്‍ വരുന്ന രണ്ട് അപ്പാര്‍ട്ടുമെന്റുകളും ഇതില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: