ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി ജമ്മു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2019 ഫെബ്രുവരി 14നു നടന്ന ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികള്‍ പാക് ഭീകരരായ മസൂദ് അസറും സഹോദരന് അബ്ദുള്‍ റൗഫ് അസ്ഗറുമാണെന്ന് 13,500 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. ഇവരാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരും ഗൂഢാലോചന നടത്തിയവരും. 20 പേര്‍ക്കെതിരെയാണ് കുറ്റപത്രം.
ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ സ്ഥാപകനാണ് മസൂദ് അസര്‍. ഭീകരാക്രമണ പദ്ധതി നടപ്പാക്കിയ, ഇവരുടെ അനന്തരവനും പാക് ഭീകരനുമായ മുഹമ്മദ് ഉമര്‍ ഫാറൂഖും അസ്ഗറുമായി നടത്തിയ ആശയ വിനിമയത്തിന്റെ ഡിജിറ്റല്‍ കോപ്പികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമര്‍ ഫാറൂഖിനെ 2019 മാര്‍ച്ചില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വകവരുത്തിയിരുന്നു. ഇയാള്‍ക്കൊപ്പം ബോംബു നിര്‍മാണ വിദഗ്ധന്‍ കമ്രാനും കൊല്ലപ്പെട്ടിരുന്നു.
അസര്‍, അസ്ഗര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പുല്‍വാമ സ്വദേശിയായ ജെയ്ഷെ ചാവേര്‍ ആദില്‍ അഹമ്മദ് ധര് 200 കിലോ സ്ഫോടകവസ്തു നിറച്ച കാര്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയതെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഫോടനത്തില്‍ 40 പേരാണ് മരിച്ചത്.
ഇരുപത് പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ഭീകരാക്രമണത്തോടനുബന്ധിച്ച്, എന്‍ഐഎ ഈ വര്‍ഷം അറസ്റ്റ് ചെയ്ത ഏഴ് പേരും പ്രതികളില്‍ ഉള്‍പ്പെടുന്നു. ചാവേര്‍ ആദിലിനെ സ്ഥലത്തെത്തിക്കുകയും
അതിനു മുന്‍പ് അഭയം നല്‍കുകയും ചെയ്ത ഷക്കീര്‍ ബഷീര്‍ മാഗ്രേ, പ്രതികള്‍ക്ക് താമസം ഒരുക്കിയ താരീഖ് അഹമ്മദ് ഷാ, ഇഷാന് ജാന്‍, ബോംബ് നിര്‍മിക്കാന്‍ ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി നല്കിയ വെയ്സ് ഉള് ഇസ്ലാം, മുഹമ്മദ് അബ്ബാസ് റാത്തര്‍, പാ
ക് ബോംബു വിദഗ്ധന്‍ ഉമര്‍ ഫാറൂഖിനെ കശ്മീരില്‍ എത്തിച്ച മുഹമ്മദ് ഇക്ബാല്‍ റാത്തര്‍, ആദിലിന്റെ വീഡിയോ തയാറാക്കിയ ജെയ്ഷെ ഭീകരര്‍ക്ക് അഭയവും മൊബൈലും നല്കിയ ബിലാല്‍ അഹമ്മദ് കുച്ചെ തുടങ്ങിവയരാണ് പ്രധാന പ്രതികള്‍.
മുദാസിര്‍ അഹമ്മദ് ഖാന്, പാക്കിസ്ഥാനിയായ മുഹമ്മദ് ഫാറൂഖ്, ബോംബ് നിര്‍മാണ വിദഗ്ധന്‍ കമ്രാന്‍, ആദിലിന്റെ കാറില്‍ സ്ഫോടകവസ്തു നിറച്ചു നല്കിയ സജ്ജദ് അഹമ്മദ് ഭട്ട്, കശ്മീരിലെ ജെയ്ഷെ കമാന്‍ഡറായിരുന്ന ക്വാരി യാസിര്‍ എന്നിവര്‍ പ്രതികളായിരുന്നുവെങ്കിലും 2019ല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ ഇവരെല്ലാം കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: