കാസര്‍കോട്: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകള്‍ അടച്ച കളക്ടറുടെ നടപടി കൊറോണ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്കി. കോവിഡ് കര്‍ശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് റോഡുകള്‍ അടച്ച കളക്ടറുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യം ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. ഹര്‍ജി വിധി പറയാന്‍ 26ലേക്ക് മാറ്റി.
മംഗ്ലൂരു റൂട്ടിലെ തലപ്പാടി, സുള്ള്യ റൂട്ടിലെ ഗാളിമുഗ, ബദിയടുക്ക റൂട്ടിലെ പെര്‍ള തുടങ്ങിയ അതിര്‍ത്തി പ്രദേശത്തുള്ളവരാണ് കേരളം അതിര്‍ത്തി അടച്ചതിനാല്‍ ഏറെ ദുരിതം അനുഭവിക്കുന്നത്. കര്‍ണ്ണാടക നേരത്തേ അടച്ച അതിര്‍ത്തി തുറന്നെങ്കിലും പിന്നീട് കേരള സര്‍ക്കാരാണ് അതിര്‍ത്തി ബാരിക്കേഡ് വെച്ചും മണ്ണിട്ടും അടച്ചത്. ഇത് മൂലം ജനങ്ങള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അതേസമയം ജാല്സൂന് ചെര്‍ക്കള പാതയിലെ കോട്യാടി ഗാളിമുഖയില്‍ രണ്ടു കിലോമീറ്ററോളം കേരള പോലീസ് ഇരു ഭാഗങ്ങളിലും ബാരികോഡ് വെച്ച് അടച്ചിരിക്കുകയാണ്. അവിടുള്ള ജനങ്ങളെ ആവശ്യ കാര്യങ്ങള്‍ക്കോ ജോലിക്കോ പോകാന്‍ വിടാതെ ബുദ്ധിമുട്ടിക്കുകയാണെന്ന പരാതിയും ഉയര്‍ന്നു വരുന്നുണ്ട്.
യാത്ര-ചരക്ക് വാഹന ഗതാഗതം തുടങ്ങിയവ നിയന്ത്രിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ജില്ലാഭരണ കൂടം പ്രവര്‍ത്തിച്ചതെന്നാണ് ഹൈക്കോടതില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ശ്രീകാന്ത് ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: