തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ സ്പെഷ്യല്‍ റൂളിലൂടെ ആറ് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ശ്രമിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെ.പി. രാധാകൃഷ്ണന്റെ മകന്, മറ്റൊരു ബന്ധു, ചെറുതുരുത്തിയിലെയും സമീപപ്രദേശങ്ങളിലെയും സിപിഎമ്മുകാര്‍ എന്നിങ്ങനെ ആറു പേരെയാണ് അനധികൃതമായി നിയമിക്കാന്‍ ശ്രമിച്ചത്.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കലാമണ്ഡലത്തില്‍ താത്കാലിക ജോലികളില്‍ നിയമിച്ചവരാണിവര്‍. ഡീംഡ് യൂണിവേഴ്സിറ്റി പദവി ലഭിക്കുന്നതിന് മുന്‍പ് താത്കാലിക ജോലി ചെയ്തിരുന്നവരെ മാത്രമേ സ്ഥിരപ്പെടുത്താവൂയെന്നാണ് യുജിസി നിര്‍ദ്ദേശം. ഇത് മറികടന്ന് ഭരണസമിതി പ്രത്യേക തീരുമാനമെടുത്ത് ആറ് പേരെ സ്ഥിരപ്പെടുത്താന്‍ ശ്രമം നടത്തുകയായിരുന്നു.
നേരത്തെ മറ്റൊരു ജില്ലാ കമ്മിറ്റിയംഗവും കലാമണ്ഡലം സിന്‍ഡിക്കേറ്റ് മെമ്പറുമായ ടി.കെ. വാസുവിന്റെ അടുത്ത ബന്ധുവിനെ കഥകളി വിഭാഗത്തില്‍ അധ്യാപകനായി നിയമിച്ചത് വിവാദമായിരുന്നു. ചട്ടവിരുദ്ധമായി ഇന്റര്‍വ്യു ബോര്‍ഡ് രൂപീകരിച്ച് 32 പേരെ അധ്യാപകരായി നിയമിച്ചതും ഹൈക്കോടതി വിധി ലംഘിച്ചായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: