തിരുവനന്തപുരം: യുഎഇ കോണ്‍സലേറ്റു മുഖേനെയുള്ള കള്ളക്കടത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണം മുറുകുമ്പോള്‍ അത് ജന്മഭൂമി വാര്‍ത്തയക്കുള്ള അംഗീകാരം. ജന്മഭൂമി വാര്‍ത്ത നിഷേധിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ജലീലിനു സ്വയം കുരുക്കാകുക. നിഷേധിക്കാനാകാത്ത തെളിവും.
അനുമതിയില്ലാതെ മന്ത്രി കെ.ടി. ജലീല്‍ യുഎഇയില്‍ നിന്ന് സഹായം സ്വീകരിച്ചെന്ന പരാതിയില്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ അന്വേഷണമാണ് പ്രഖ്യാപിച്ചിരുക്കുന്നത്.വിദേശ നാണ്യ വിനിമയ ചട്ട ലംഘനം ഉണ്ടായിരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.യുഎഇ കോണ്‍സുലേറ്റിന്റെ റമസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന് പരാതികള്‍ ലഭിച്ചത്. ഖുറാന് വിതരണവുമായി ബന്ധപ്പെട്ടും ജലീല്‍ ആരോപണങ്ങള്‍ നേരിടുന്നുണ്ട്.
സ്വര്‍ണ്ണക്കള്ളക്കത്തു കേസുമായി ജലീലിനുള്ള ബന്ധത്തെ ക്കുറിച്ച് ജന്മഭൂമി ഓണ്‍ലൈനാണ് ആദ്യം വാര്‍ത്ത നല്‍കിയത്. ‘ സ്പനയെ കൂടുതല്‍ വിളിച്ചത് മന്ത്രി കെ ടി ജലീല്‍’ എന്ന തലക്കെട്ടില്‍ ജൂലൈ 11 ന് രാവിലെ നല്കിയ വാര്‍ത്തയില്‍ ജലീല്‍ 100 ല്‍ അധികം തവണ സ്വപ്ന സുരേഷിനെ വിളിച്ചതായി പറഞ്ഞിരുന്നു. വാര്‍ത്ത തെറ്റാണെന്നു പറഞ്ഞ് ഭീഷണിയും പിന് വലിക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദവും ഉണ്ടായി. ഫലിക്കില്ലന്നു കണ്ടപ്പോള്‍ കേസുകൊടുക്കുമെന്ന പറഞ്ഞ് വക്കീല്‍ നോട്ടീസും അയച്ചു . മറ്റ് മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരുന്നതിനാല്‍ ‘ജന്മഭൂമി’ വാര്‍ത്ത തെറ്റാണെന്നു പറയാന്‍ ജലീല്‍ 14 ന് നടത്തിയ പത്ര സമ്മേളനമാണ് സ്വയം കുരുക്കായത്.
‘100 ലധികം തവണ വിളിച്ചതായി ജന്മഭുമി എഴിതിയത് തെറ്റാണ്. വിളിച്ചിട്ടുണ്ട്. അത് റംസാന് കിറ്റു വിതരണത്തിന്റെ കാര്യം പറയാനായിരുന്നു. കോണ്‍സലേറ്റ് അറ്റാഷെ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് സ്വപ്നയെ വിളിച്ചത്’ എന്നു പറഞ്ഞുകൊണ്ട് വാട്സ് അപ്പ് മെസേജിന്റെ കോപ്പിയും നല്കി. തവണ എത്രയാണെങ്കിലും മന്ത്രി കോണ്‍സലേറ്റ് ഉദ്യോഗസ്ഥരെ വിളിച്ചത് ചട്ടവിരുദ്ധമാണെന്നു വന്നതോടെ കൂടുതല്‍ വിശദീകരണവുമായി ജലീല്‍ രംഗത്തു വന്നു. റംസാന് കിറ്റിന്റെ ബില്ലിന്റെ കാര്യം പറയാനാണെന്നും കിറ്റിനൊപ്പം വിശുദ്ധഖുറാന് ഉണ്ടായിരുന്നു എന്നുമെല്ലാം ജലീല്‍ തന്നെ പറഞ്ഞു. യുഎഇ സര്‍ക്കാറില്‍ നിന്ന് റംസാന് കിറ്റിനായി 5 ലക്ഷം രൂപ കിട്ടിയതായി ജലീല്‍ സമ്മതിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ പണം വാങ്ങിയത് അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടുന്ന കുറ്റമാണ്. ഖുറാന് കടത്തിയത് നിയമവിരുദ്ധവുമാണ്. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണവും രാജ്യവിരുദ്ധ ലഘുലേഘകളും കടത്തിയിട്ടുണ്ടോ എന്നത് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: