ന്യൂദല്‍ഹി: യാതൊരുവിധ അനുമതിയുമില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചോയെന്നാണ് കേന്ദ്രം പരിശോധിക്കുന്നത്. മന്ത്രിക്കെതിരെയുള്ള അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് ധനമന്ത്രാലയമാണ്. മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് അഞ്ചു ലക്ഷം ധനസഹായം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്. കെടി ജലീലിന്റെ ഭാഗത്തുനിന്ന് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നും സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം കെടി ജലീല്‍ നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ജലീലിനെതിരെ വിവിധ കോടതികളില്‍ നല്കിയ സ്വകാര്യ അന്യായങ്ങളുടെ തുടര്‍നടപടികള്‍ക്കായി പത്തിലധികം പേര് ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വിവര ശേഖരണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: