തൃശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ നടക്കുന്ന ഇത്തവണത്തെ ഗണേശോത്സവത്തില്‍ പരിസ്ഥിതിക്ക് ചേരുന്ന തരത്തില്‍ നിര്‍മ്മിച്ച ഗണപതി ശില്പങ്ങള് ശ്രദ്ധേയമാകുന്നു. പഴയ പത്ര കടലാസുകള്‍ കൊണ്ട് വാട്ടര്‍ കളര്‍ ഉപയോഗിച്ചുള്ള ഇക്കോ ഫ്രണ്ട്ലി ഗണേശ ശില്പങ്ങള് നിര്‍മ്മിച്ചിട്ടുള്ളത് പൂങ്കുന്നം പുഷ്പഗിരി അഗ്രഹാരത്തിലെ ജി.ഹരീഷ്്. കഴിഞ്ഞ 3 വര്‍ഷങ്ങളിലും വിനായക ശില്പങ്ങള് കടലാസു ഉപയോഗിച്ച് കലാകാരന് കൂടിയായ ഹരീഷ് നിര്‍മിച്ചിട്ടുണ്ട്.
പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹരീഷ്. തൃശൂര്‍ പൂരം ആനകള്‍, കല്പാത്തി രഥം, ദുര്‍ഗ ദേവി, ശ്രീരാമ പട്ടാഭിഷേകം, വടക്കുന്നാഥ ക്ഷേത്ര തെക്കേ ഗോപുര മാതൃക എന്നിവയും കടലാസുകള്‍ കൊണ്ട നിര്‍മിച്ച് 16കാരനായ ഹരീഷ് ശില്പ്പരംഗത്തെ കഴിവ് തെളിയിച്ചിരുന്നു. ചിത്ര രചന, മൃദംഗം, കീബോര്‍ഡ് എന്നിവ അഭ്യസിക്കുന്ന ഹരീഷ്, പ്രശസ്ത മൃദംഗ വിദ്വാന് തൃശൂര്‍ എച്ച്.ഗണേഷിന്റെയും ജ്യോതി ഗണേഷിന്റെയും മകനാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പൂര പ്രേമി സംഘടനയുടെയും പ്രോത്സാഹനങ്ങളും അനുഗ്രഹങ്ങളുമാണ് തന്റെ കലാപ്രവര്‍ത്തനങ്ങളുടെ വിജയത്തിന് കാരണമെന്ന് ഹരീഷ് പറഞ്ഞു.
ഈ വര്‍ഷം മുംബൈയില്‍ നിന്നും മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും ഹരീഷിന്റെ ഇക്കോ ഫ്രണ്ട്ലി ഗണേശ വിഗ്രഹങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെ ഉണ്ടായിരുന്നു. സാമ്പത്തിക ലാഭം നോക്കാതെ നിര്‍മ്മാണത്തിനു വന്ന ചിലവ് മാത്രം വാങ്ങിയാണ് പരിസ്ഥിതിയോടിണങ്ങി നില്ക്കുന്ന ഗണേശ വിഗ്രഹങ്ങള്‍ ഹരീഷ് എല്ലാവര്ക്കും നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: