ന്യൂദല്‍ഹി: കൊറോണക്കെതിരെ വികസിപ്പിച്ച സ്പുട്നിക് വാക്സിന് ഉല്‍പ്പാദിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്ന് റഷ്യ സഹായത്തിനായി തെരെഞ്ഞെടുത്തത് ഇന്ത്യയെ. വന്‍തോതില്‍ ഔഷധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യക്കുള്ള ശേഷി പരിഗണിച്ചാണിത്.
എന്നാല്‍ ഇന്ത്യ റഷ്യയുടെ അഭ്യര്‍ഥനയോട് പ്രതികരിച്ചിട്ടില്ല. ഇതിന് രണ്ടു കാരണമുണ്ട്. ഒന്ന് റഷ്യയുടെ വാക്സിന്റെ ഫലത്തെക്കുറിച്ച് വ്യക്തതയില്ല. കൃത്യമായ പരീക്ഷണങ്ങള്‍ പോലും നടത്താതെയാണ് റഷ്യ വാക്സിന് പ്രഖ്യാപിച്ചതെന്നാണ് വാര്‍ത്തകള്‍. രണ്ട് ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിനുകളുടെ വിജയകരമായ പരീക്ഷണം പുരോഗമിക്കുകയാണ്.
ഇതില്‍ ഹൈദരാബാദിലെ ഭാരത് ബയോടെക്കും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണം തുടങ്ങി. ആദ്യ ഘട്ടം വലിയ വിജയവുമായിരുന്നു. 2021 ആദ്യം ഈ വാക്സിന് വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: