ജറുസലേം: പാക്കിസ്ഥാന് പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പിന്നാലെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ഗാസയില്‍ നിന്നും റോക്കറ്റുകള്‍ വര്‍ഷിച്ചതിന്റെ തിരിച്ചടിയായിട്ടാണ് ഇസ്രയേല്‍ ബോംബ് വര്‍ഷം നടത്തിയത്. കഴിഞ്ഞ ദിവത്തേതു പേലെ ബലൂണ്‍ ബോംബുകളും റോക്കറ്റും ഉപയോഗിച്ചുള്ള ആക്രമണമാണ് നടത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് നിയന്ത്രിക്കുന്ന ഗാസയില്‍ നിന്ന് തുടരെ പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു. ഇസ്രായേലിലേക്കുള്ള ആക്രമണങ്ങള്‍ കടുത്തപ്പോഴാണ് തിരിച്ചടിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒരാഴ്ചയായി ഗാസ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. പലസ്തീന് മതതീവ്രവാദികള്‍ സ്്ഫോടക വസ്തുക്കളും ഗ്രനേഡുകളും എറിഞ്ഞും സുരക്ഷാ വലയം തര്‍ക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് രാത്രിയില്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം കടുപ്പിച്ചത്.
ഹമാസിന്റെ സൈനിക കേന്ദ്രങ്ങളും ഭൂര്‍ഗഭ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. യുഎസ് നേതൃത്വത്തില്‍ യുഎഇയുമായി നടത്തിയ കരാര്‍ ലംഘിച്ചാണ് ഇസ്രായേല്‍ ബലൂണ്‍ ബോംബ് ആക്രമണം നടത്തിയിരിക്കുന്നത്. ഇസ്രയേലി പൗരന്മാരെ ദ്രേഹിച്ചാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഇസ്രായേല്‍ അറിയിച്ചു.
പാക്കിസ്ഥാന്റെ മുഖ്യശത്രു ഇന്ത്യയല്ലെന്നും വിഘടനവാദികളായ മുസ്ലീങ്ങളെ കൊന്നാടുക്കുന്ന ഇസ്രായേലാണെന്നും പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പറഞ്ഞിരുന്നു. ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കുന്നില്ല. ഇസ്ലാമാബാദിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു നടപടിയും ഉണ്ടാകില്ല. യുഎഇ അംഗീകരിക്കുന്നതിനെക്കുറിച്ച് പാക്കിസ്ഥാന് മറുപടിയില്ല. മുസ്ലീം രാജ്യങ്ങള്‍ക്കെതിരായാണ് ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നത്. ഗാസയിലെ മുസ്ലീങ്ങളെ കൊന്നൊടുക്കുയാണെന്നും അദേഹം ആരോപിച്ചു.
പലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു പലസ്തീന് രാഷ്ട്രം ഉണ്ടാകുന്നതുവരെ ഇസ്രയേലിനെ അംഗീകരിക്കില്ല. മറ്റുരാജ്യങ്ങള്‍ എന്തുചെയ്യുന്നു എന്ന് നോക്കിയല്ല പാലസ്തീന് വിഷയത്തില്‍ പാക്കിസ്ഥാന് നിലപാട് സ്വീകരിക്കുന്നത്. പലസ്തീനികള്‍ക്ക് അവരുടെ എല്ലാ അവകാശങ്ങളും നല്‍കണം. ഒത്തുതീര്‍പ്പ് ഇല്ലാത്തിടത്തോളം കാലം പാകിസ്താന് ഇസ്രയേലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് 1948ല്‍ മുഹമ്മദ് അലി ജിന്ന പറഞ്ഞിരുന്നുവെന്നും ഇമ്രാഖാന് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: