കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 2 വിദേശത്ത് നിന്നും 7 പേര് ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡിഎംഒ ഡോ എ.വി രാംദാസ് അറിയിച്ചു. 156 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെയായി 2022 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗവ്യാപനത്തിന്റെ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്. ഈ 20 ദിവസങ്ങളില്‍ ജില്ലയില്‍ 1753 പേരാണ് രോഗവിമുക്തരായത്.
വീടുകളില്‍ 3729 പേരും സ്ഥാപനങ്ങളില്‍ 1207 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4936 പേരാണ്. പുതിയതായി 220 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 909 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 610 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 403 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 183 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കാസര്‍കോട് നഗരസഭയിലെ 35കാരി, ഉദുമ പഞ്ചായത്തിലെ 51കാരി, മുളിയാര്‍ പഞ്ചായത്തിലെ 38കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തര്‍.
സമ്പര്‍ക്കത്തിലൂടെ ചെമ്മനാട് പഞ്ചായത്തിലെ 50കാരന്, കാസര്‍കോട് നഗരസഭയിലെ 36, 28, വയസ്സുളള സ്ത്രീകള്‍ 46, 55, 32, 30, 43, 22, 25, വയസ്സുളള പുരുഷന്മ്മാര് 2, 4, 8 വയസ്സുളള കുട്ടികള്‍, മധൂര്‍ പഞ്ചായത്തിലെ 53, 25 വയസ്സുളള പുരുഷന്മ്മാര് 8 വയസ്സുളള കുട്ടി 29കാരി, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 48, 20 വയസ്സുളള പുരുഷന്മ്മാര് 85, 41, 57, 30, 40 വയസ്സുളള സ്ത്രീകള്‍ 8, 12 വയസ്സുളള കുട്ടികള്‍, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 30, 31, 25 വയസ്സുളള പുരുന്മ്മാര്, മീഞ്ച പഞ്ചായത്തിലെ 11, 8 വയസ്സുളള കുട്ടികള്‍ 38കാരി, കുമ്പഡാജെ പഞ്ചായത്തിലെ 7 വയസ്സുളള കുട്ടി 31കാരി, 35കാരന്, മഞ്ചേശ്വരം പഞ്ചായത്തിലെ 49കാരന്, മംഗല്പാടി പഞ്ചായത്തിലെ 73കാരന്, ചെറുവത്തൂര്‍ പഞ്ചായത്തിലെ 68കാരന്, പുത്തിഗെ പഞ്ചായത്തിലെ 17 വയസ്സുളള കുട്ടി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 5 വയസ്സുളള കുട്ടി, നീലേശ്വരം നഗരസഭയിലെ 66, 37, 37, 33, 29, 47, വയസ്സുളള പുരുഷന്മ്മാര് 32, 42 വയസ്സുളള സ്ത്രീകള്‍, കാഞ്ഞങ്ങാട് നഗരസഭയിലെ 46, 58, 57, 60, 28, 33, 21, 28, വയസ്സുളള സ്ത്രീകള്‍ 52, 37, 35, 31, 40, 36, 32 വയസ്സുളള പുരുഷന്മ്മാര്, പളളിക്കര പഞ്ചായത്തിലെ 75 വയസ്സുളള സ്ത്രീകള്‍, മടിക്കൈ പഞ്ചായത്തിലെ 29, 38 വയസ്സുളള പുരുഷന്മ്മാര്, പിലിക്കോട് പഞ്ചായത്തിലെ 37കാരന് 61കാരി, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 29കാരി, ചെമ്മനാട് പഞ്ചായത്തിലെ 24, 39 വയസ്സുളള സ്ത്രീകള്‍ 68കാരന്, ഉദുമ പഞ്ചായത്തിലെ 19, 46 വയസ്സുളള സ്ത്രീകള്‍ 55കാരന്, കോടോം ബെളൂര്‍ പഞ്ചായത്തിലെ 35കാരന്
മറ്റ് ജില്ലക്കാരായ കണ്ണൂര്‍ ജില്ലയിലെ കതിരൂരിലെ 24കാരന്, കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പയിലെ 27കാരന്, തിരുവനന്തപുരം വെങ്ങന്നൂരിലെ 32കാരന്, കോട്ടയം കൂരപ്പാറയിലെ 24കാരി,
വിദേശത്ത് നിന്നെത്തിയ നീലേശ്വരം നഗരസഭയിലെ 11കാരി, ഉദുമ പഞ്ചായത്തിലെ 18കാരന്
ഇതര സംസ്ഥാനത്ത് നിന്നെത്തിയ കാഞ്ഞങ്ങാട് നഗരസഭയിലെ 33 കാരന് (ശ്രീനഗര്‍) 32കാരന്, 25കാരി (രണ്ടു പേരും വീരാജ്പേട്ട്), മടിക്കൈ പഞ്ചായത്തിലെ 22കാരന് (രാജസ്ഥാന്), നീലേശ്വരം നഗരസഭയിലെ 52കാരന്, കുമ്പള പഞ്ചായത്തിലെ 21കാരന് (രണ്ടുപേരും ബംഗളൂരു), ബദിയഡുക്ക പഞ്ചായത്തിലെ 22കാരി (മംഗലാപുരം) എന്നിവര്‍ക്കാണ് കോവിഡ് പോസ്റ്റീവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: