ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക മേഖലയിലെ പ്രത്യേക പുനരുജ്ജീവന നടപടികളുടെ ഭാഗമായി 1,02,065 കോടി രൂപ വരെ വായ്പ സഹായം ലഭ്യമാക്കി 1.22 കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിച്ചു. ആഗസ്റ്റ് 17 വരെയുള്ള കണക്കുപ്രകാരമാണിത്.
ഗ്രാമീണ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടി സഹായിക്കും. ആത്മനിര്‍ഭര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഇളവുകളോടു കൂടിയ വായ്പ നല്‍കുന്നതിന് രണ്ട് ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവരുള്‍പ്പെടെ 2.5 കോടി കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: