തിരുവനന്തപുരം : മത്തായി കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. മത്തായിയുടെ മൃതദേഹം നിലവില്‍ 25 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരാണ് നിലവില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ അറിയിക്കും.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെയാണ് മത്തായി മരണപ്പെട്ടത്. മത്തായിയുടെ ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം വരുന്നത്. മത്തായിയുടെ മരണത്തില്‍ ജില്ലാ പോലീസ് മേധാവിയും ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അന്വേഷണത്തിന്റെ വിശദാംശങ്ങള്‍, ചുമത്തിയിരിക്കുന്ന വകുപ്പുകള്‍, മരണ കാരണം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, നിയപോദേശം എന്നിവ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ തയ്യാറാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മാത്രമേ ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കൂ.
നിയമ പരിരക്ഷയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുകള്‍ ഇല്ലാതെ അറസ്റ്റ് ചെയ്താല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതി കയറേണ്ടി വരുമന്നാണ് പോലീസ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവ്ര്ക്കെതിരെ ഇനിയും കുറ്റം ചുമത്താത്തതില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം നേടാന്‍ ഇത് സഹായിക്കുമെന്നും മത്തായിയുടെ കുടുംബം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: