തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളില്‍ വ്യപക തട്ടിപ്പെന്ന് വിജിലന്‍സ്. ‘ഓപ്പറേഷന് ക്ലീന്‍ കിറ്റ്’എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് വ്യാപക തട്ടിപ്പുകള്‍ കണ്ടെത്തിയത്.
കിറ്റില്‍ 500 രൂപയ്ക്കുള്ള സാധനങ്ങളില്ലെന്നും, സാധനങ്ങളുടെ തൂക്കത്തില്‍ വെട്ടിപ്പ് നടത്തിയിട്ടുണ്ട്. ഓണക്കിറ്റുകളില്‍ 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 500 രൂപയുടെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്നായിരുന്നു പിണറായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, പല കിറ്റുകളിലും 150 രൂപയുടെ സാധനങ്ങളുടെ കുറവ് വരെ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശര്‍ക്കരയുടെ തൂക്കത്തില്‍ 50 ഗ്രാം മുതല്‍ 100 ഗ്രാം വരെ കുറവുള്ളതായി തെളിഞ്ഞു. പല പാക്കറ്റുകളില്‍ നിര്‍മാണ തീയതി, പാക്കിങ് തീയതി എന്നിവ ഉണ്ടായിരുന്നില്ല. ഓണക്കിറ്റുകളിലെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതില്‍ സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായും പരിശോധനയില്‍ കണ്ടെത്തിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വിജിലന്‍സ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: