കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ലെന്ന് സിബിഐ. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കേസ് അന്വേഷിക്കുന്നതിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിട്ടും ഇതുവരെ വിധി പ്രസ്താവന വന്നിട്ടില്ല. ഇതിനെ തുടര്‍ന്നാണ് അന്വേഷണം തുടരാന്‍ സാധിക്കുന്നില്ലെന്ന് സിബിഐ അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഒമ്പതുമാസം മുമ്പ് ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായതാണ്. വിധി വന്നാല്‍ മാത്രമേ കേസ് അന്വേഷണം നടത്താനാകൂ എന്നും സിബിഐ അറിയിച്ചു. കേസിലെ പ്രധാനപ്രതി പീതാംബരന് ഉള്‍പ്പെടെ ഏഴു പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30ന് പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച സിബിഐ അന്വേഷണ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിന്റെ ഉത്തരവ്.
നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനുനേരെ കടുത്ത വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു നടപടി. തുടര്‍ന്ന് ഹൈക്കോടതി സിബിഐ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനു തയാറായി. ഇതിനിടയില്‍ അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ ഒക്ടോബര്‍ 26ന് ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. നവംബര്‍ 16ന് ഈ കേസിന്റെ വാദം പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് സി.ടി. രവികുമാറും അടങ്ങിയ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിവെയ്ക്കുകയായിരുന്നു.
അതിനാല്‍ സിബിഐക്ക് അന്വഷണവുമായി മുന്നോട്ടു പോകാന്‍ സാധിച്ചിട്ടില്ല. അപ്പീലിലെ ഉത്തരവിന് വിധേയമായി മാത്രമേ അന്വേഷണവുമായി മുന്നോട്ട് പോകാനാകൂ എന്നാണ് സിബിഐ ഇന്ന് കോടതിയെ അറിയിച്ചത്. ഡിവിഷന്‍ബെഞ്ച് വിധി പറയും വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിബിഐ അഭിഭാഷകര്‍ പറഞ്ഞു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്റെ അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: