നിലമ്പൂര്‍: വഴക്കിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ലോറി ഡ്രൈവര്‍ക്ക് പരിശോധനയില്‍ കൊറോണ സ്ഥിരികരിച്ചു. എരഞ്ഞിമങ്ങാട് സ്വദേശിയായ 28കാരനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഞായാറാഴ്ചയാണ് ഇയാള്‍ വീട്ടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
ഫെയ്സ്ബുക്കില്‍ ലൈവില്‍ സൂചന നല്കിയ ശേഷമായിരുന്നു ആത്മഹത്യാ ശ്രമം. നാട്ടുകാരും വീട്ടുകാരും ഉടന്‍ ഇയാളെ രക്ഷിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഇന്നലെ കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ഇയാളെ രക്ഷിക്കാനെത്തിയവര്‍ ഉള്‍പ്പെടെ 20 ഓളം പേര് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്.
ബംഗ്ലൂരില്‍ നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇയാള്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നില്ലെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇത് പ്രചരിപ്പിച്ചതെന്ന് ആരോപിച്ച് വേട്ടേക്കോട്ടിലെ ട്രാക്ടര്‍ ഡ്രൈവറായ മറ്റൊരു യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ യുവാവ് പോലീസില്‍ പരാതിപ്പെടാന്‍ പോയതറിഞ്ഞതോടെയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: