തിരുവനന്തപുരം : പാവപ്പെട്ടവര്‍ക്ക് ഓണത്തിന് വിതരണം ചെയ്യുന്ന കിറ്റുകളിലും മായം കാണിച്ച് പിണറായി സര്‍ക്കാര്‍ മുഖ്യമന്ത്രി വന്‍ പ്രചാരം നല്കി പ്രഖ്യാപിച്ച ഓണക്കിറ്റിലെ സാധനങ്ങളാണ് വിലകൂട്ടി ആളുകള്‍ക്ക് നല്‍കാനായി തയ്യാറാക്കുന്നത്.
ജനങ്ങള്‍ക്കായി 500 രൂപയുടെ ഓണക്കിറ്റ് നല്‍കുമെന്നാണ് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ കിറ്റിലുള്ള സാധനങ്ങള്‍ എല്ലാംകൂടി കണക്ക് കൂട്ടിയിട്ടിട്ടും 356 രൂപയുടെ സാധനങ്ങള്‍ മാത്രമാണ് കണക്കാക്കാന്‍ ആയിട്ടുള്ളത്. ഈ സാധനങ്ങള്‍ നല്കുന്ന സഞ്ചിയുടെ വിലയാണോ ബാക്കിയുള്ളതെന്നും ആരോപണമുയരുന്നുണ്ട്. പൊതുവിപണിയില്‍ സാധാരണ നിരക്കില്‍ ഈ സാധനങ്ങള്‍ക്ക് 517 രൂപയുമാണുള്ളത്.
അതിനിടെ സൗജന്യകിറ്റില്‍ നല്കുന്ന സാധനങ്ങള്‍ക്ക് വാങ്ങിയ വിലയേക്കാള്‍ ഇരുപത് ശതമാനം വരെ വിലകൂട്ടി ബില്ലടിക്കണമെന്ന് ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോയുടെ നിര്‍ദ്ദേശം നല്‍കിതായും ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ട ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വചസ്പതി ആരോപിച്ചു.കിറ്റിന്റെ മറവില്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ വേണ്ടിയാണിതെന്നാണ് ആക്ഷേപം. സംഭവം വിവാദമായതോടെ അധികചെലവ് കണ്ടെത്താനാണ് ബില്ലില്‍ വില കൂട്ടി രേഖപ്പെടുത്തുന്നതെന്നാണ് സപ്ലൈകോയുടെ വിശദീകരണം നല്‍കിയിരിക്കുന്നത്.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷം ആളുകള്‍ക്ക് കിറ്റ് വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഒരു കിറ്റില്‍ 146 രൂപയുടെ സാധനത്തിന്റെ കുറവുണ്ട്. അതായത് 146 രൂപവെച്ച് 88,00,000 പേര്‍ക്ക് 129 കോടി.മഴക്കെടുതിയിലും കൊറോണയിലും വലയുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്കാണ് ഈ അടിയും കിട്ടുന്നത്.
ഇത്രയും ഭീമമായ തുക ആരാണ് അടിച്ചു മാറ്റുന്നത്?. ആര്‍ക്കെങ്കിലും കമ്മീഷന് കൊടുക്കുന്നതാണോ?. ഭക്ഷ്യമന്ത്രി പി.തിലോത്തമനോ സി.പി.ഐക്കോ ഇതില്‍ പങ്കുണ്ടോ?. കാനം രാജേന്ദ്രന് ഇത് അറിയുന്നുണ്ടോ?. അതോ വല്യേട്ടന് കണ്ണുരുട്ടി ചെയ്യിക്കുന്നതാണോ?. യഥാര്‍ത്ഥ കണക്ക് ആരു പറയും?.സന്ദീപ് ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
ഓണക്കിറ്റ് വിതരണം ചെയ്ത് തുടങ്ങിയില്ല. അതിനു മുമ്പ് തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: