ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം. എല്ലാവരും ഫോട്ടോഗ്രാഫര്‍മാരാകുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും മികച്ചൊരു ക്ലിക്കിനുവേണ്ടിയുള്ള അന്വേഷണമാണ് ഫോട്ടോഗ്രാഫിയെ പ്രാണനെപ്പോലെ കരുതുന്നവര്‍ നടത്തുന്നത്.
1839 ആഗസ്റ്റ് 19 ന് ഫ്രഞ്ച് ഗവണ്മെന്റ് ഫോട്ടോഗ്രാഫഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിനായാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്.
ഫ്രഞ്ചുകാരനായ ലൂയി ടെഗ്വരെയാണ് ഫോട്ടോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്നത്. ഗ്രീക്ക് ഭാഷയിലെ ‘photos= light’, ‘graphein=to draw’ എന്ന പദങ്ങളില്‍ നിന്നാണ് ഫോട്ടോഗ്രാഫി എന്ന പദം രൂപം കൊണ്ടത്. മാനവരാശിയുടെ പുരോഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഫോട്ടോഗ്രാഫിയില്‍ അനുദിനം പരീക്ഷണങ്ങളാണ് ഇന്ന് നടക്കുന്നത്. ഫിലിം റോളുകളും ഭീമന് ക്യാമറകളും വഴിമാറി ഇപ്പോള്‍ ഫോട്ടോഗ്രാഫിയില്‍ ഡിജിറ്റല്‍ വിപ്ലവമാണ് നടക്കുന്നത്. വാക്കുകളേക്കാള്‍ വാചാലമാകുന്ന, കഥപറയും ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ ആരേയും പ്രാപ്തമാക്കുന്നതാണ് ഇപ്പോഴത്തെ സാങ്കേതിക വിദ്യ. എടുക്കുന്ന ചിത്രങ്ങളില്‍ തങ്ങളുടേതായ കൈയ്യൊപ്പ് ചാര്‍ത്തുവാനുള്ള പരിശ്രമമാണ് ഇന്ന് ഓരോ ഫോട്ടോഗ്രാഫര്‍മാരും നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: