ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടന്ന ഷഹീന്‍ബാഗിലെ മുസ്ലീം കുടുബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. പൗരത്വ നിയമത്തിലൂടെ ഇന്ത്യയില്‍ ഉള്ള മുസ്ലീങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും സമരക്കാരെ ചിലര്‍ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
പാവപ്പെട്ട മുസ്ലീങ്ങളെയാണ് ഷഹീന് ബാഗിലെ സമരക്കാര്‍ നോട്ടമിട്ടത്. ഇതില്‍ ഒരു പരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തുവെന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ വ്യക്തമാക്കി. അറിവില്ലായ്മയെ ഇത്തരക്കാര്‍ ചൂഷണം ചെയ്തു. അതാണ് അക്രമത്തില്‍ കലാശിച്ചത്. ഇത്തരം പ്രവൃത്തികള്‍ക്ക് തങ്ങള്‍ എതിരാണ്. മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്താനാണ് സമരക്കാര്‍ ശ്രമിച്ചത്.
ബിജെപി ശത്രുവാണെന്ന് കരുതുന്ന തങ്ങളുടെ സമൂഹത്തിലെ അംഗങ്ങള്‍ക്ക് അത് തെറ്റായ ധാരണയെന്ന് മനസിലാക്കി കൊടുക്കാനുള്ള ശ്രമമായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ഷഹീന് ബാഗിലെ മുസ്ലീം നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ ഷഹ്സാദ് അലി പറഞ്ഞു.
ഷഹ്സാദ് അലി, ഡോ. മെഹ്റീന്‍, തബാസും ഹുസൈന് എന്നിവരുടെ നേതൃത്വത്തിലാണ് ഷഹീന് ബാഗിലെ കുടുംബങ്ങള്‍ ബിജെപിയിലേക്ക് എത്തിയത്. ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ശ്യാം ജാജു, ന്യൂദല്‍ഹി പ്രസിഡണ്ട് ആദേശ് ഗുപ്ത എന്നിവരാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയത്.
മുസ്ലിം സഹോദരങ്ങള്‍ ബിജെപിയിലേക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുകയാണ്. അവരെ പിളര്‍ക്കാന്‍ ശ്രമിക്കാനാണ് അരവിന്ദ് കെജ്രിവാള് ശ്രമിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ ബിജെപി മതത്തിന്റെയോ ജാതിയുടെയോ മതവിശ്വാസത്തിന്റെയോ വംശപരമ്പരയുടെയോ അടിസ്ഥാനത്തില്‍ അല്ല ആളുകളെ കാണുന്നത്. പാര്‍ട്ടി എല്ലാ മതങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്ന് ബിജെപി നേതാവ് മനോജ് തിവാരി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ ഏറ്റവും അധികം പ്രതിഷേധങ്ങളും അക്രമങ്ങളും നടന്നത് ഷഹീന് ബാഗിലായിരുന്നു. പ്രതിഷേധം പലപ്പോഴും പോലീസുമായുള്ള തെരുവ് ഏറ്റുമുട്ടിലിലേക്കും വഴിമാറിയിരുന്നു. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ആദ്യം തന്നെ സ്ഥലത്തെ മുസ്ലീം കുടുംബങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ അക്രമികളായ സമരക്കാരെ തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇവരാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: