ന്യൂദല്‍ഹി : പൗരത്വ നിയമത്തിനെതിരെ ദല്‍ഹിയില്‍ അരങ്ങേറിയ കലാപങ്ങള്‍ക്കായി ആംആദ്മി പാര്‍ട്ടി നേതാവ് കോടികള്‍ മുടക്കിയായി റിപ്പോര്‍ട്ട്. കലാപത്തിന്റെ സാമ്പത്തിക ശ്രോതസ്സ് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് താഹിര്‍ ഹുസൈനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
ദല്‍ഹി പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവില്‍ കലാപം സംഘടിപ്പിക്കുന്നതിന് താഹിര്‍ കോടികളുടെ സാമ്പത്തിക സഹായം നല്‍കിയതായും ഇതില്‍ പറയുന്നുണ്ട്. 2019 ഡിസംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെ 1.02 കോടി താഹിര്‍ ഇതിനായി ചെലവാക്കിയിട്ടുണ്ട്.
അതേസമയം നിസാമുദ്ദീന്‍ മര്‍ക്കസിനും കലാപവുമായി ബന്ധമുണ്ടെന്നും ഇതില്‍ പറയുന്നുണ്ട്. മര്‍ക്കസുമായി താഹിറിനും വളരെ അടുത്ത ബന്ധമാണുള്ളത്. വിവിധ വ്യാജ കമ്പനികളുടെ മറവിലാണ് താഹിര്‍ കലാപകാരികള്‍ക്ക് പണം കൈമാറിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് താഹിറിനെതിരെ കേസ് എടുത്തിട്ടുണ്ട്. കലാപം ആസൂത്രിതമായിരുന്നെ്ന്ന് താഹിര്‍ അന്വേഷണ സംഘത്തിന് മുമ്പാകെ നേരത്തേയും വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: