തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി തോമസ് ഐസക്ക്. വരുമാനം പകുതിയില്‍ താഴെയാണ്. വായ്പയെടുക്കുന്നതിനുള്ള പരിധി കഴിഞ്ഞതിനാല്‍ അധികമായി വായ്പയെടുക്കാനുള്ള പരിശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യമേഖലയില്‍ ഒരു കുറവും വരാതെ ചെലവഴിക്കുകയാണ്. പഠനസഹായം, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം കൊടുക്കുന്നുണ്ട്. അതേസമയം, വികസന പ്രവര്‍ത്തനങ്ങളില്‍ കുറവു വന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെഎസ്ആര്‍ടിസിക്കായി പുതിയ പാക്കേജ് തയാറാക്കുന്നു. പുതിയ എംഡിയുടെ നേതൃത്വത്തിലാണിത്. ബജറ്റ് വിഹിതമായി 1000 കോടിയാണ് കെഎസ്ആര്‍ടിസിക്ക് മാറ്റിവച്ചിട്ടുള്ളത്. ഈ വര്‍ഷം അതിന്റെ ഇരട്ടി വേണ്ടിവരും. ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് വീഴ്ച കണ്ടെത്തിയ അഞ്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരോടും വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: