ജനീവ: കൊറോണ പൊട്ടിപ്പുറപ്പെട്ട് എട്ട് മാസത്തിനിടെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവുമുയര്‍ന്ന പ്രതിദിന വൈറസ് വ്യാപന നിരക്കാണ് ശനിയാഴ്‌ച്ചത്തേതെന്ന് ലോകാരോഗ്യ സംഘടന. 2.94 ലക്ഷം പേര്‍ക്ക് 24 മണിക്കൂറിനിടെ കൊറോണ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 31ന് 2.92 ലക്ഷം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇതിനു മുന്‍പ് പ്രതിദിന വ്യാപനം ഏറ്റവും ഉയര്‍ന്നത്.
ശനിയാഴ്ച 9985 പേര്‍ മരിച്ചെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. ഇതോടെ ആകെ മരണം 7.69 ലക്ഷം പിന്നിട്ടു. 1.43 കോടി പേര്‍ക്ക് ലോകത്ത് ഇതുവരെ രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷം പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ 65 ലക്ഷം പേര്‍ വൈറസ് ബാധിതരായുണ്ട്. ഇതില്‍ 64437 പേരുടെ നില ഗുരുതരമായി തുടരുന്നു.
വൈറസ് വ്യാപനം വീണ്ടും ഉയര്‍ന്ന ന്യൂസിലന്‍ഡില്‍ 24 മണിക്കൂറിനിടെ പതിമൂന്ന് പേര്‍ക്ക് കൂടി കൊറോണ ബാധിച്ചു. ഇതോടെ ഒറ്റ ആഴ്ചയ്‌ക്കുള്ളില്‍ രാജ്യത്ത് വൈറസ് ബാധിതരായവരുടെ എണ്ണം 69 ആയി. ദക്ഷിണകൊറിയയില്‍ മാര്‍ച്ചിനു ശേഷമുള്ള ഏറ്റവുമുയര്‍ന്ന പ്രതിദിന വ്യാപന നിരക്ക് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി, അയര്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം വര്‍ധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: