വാഷിങ്ടണ്‍: കമല ഹാരിസിന് ഇന്ത്യന്‍ പാരമ്പര്യമുണ്ടെങ്കിലും അവരെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ പിന്തുണ തനിക്കക്കാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോലീസിനോട് ശത്രുതാ സമീപനമാണ് കമല ഹാരിസിനുള്ളത്. ബൈഡന് നിങ്ങളുടെ അന്തസും ബഹുമാനവും ഇല്ലാതാക്കുകയാണ്. ബൈഡന്റെ അമേരിക്കയില്‍ ആരും സുരക്ഷിതരായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരെയും രൂക്ഷപ്രതികരണങ്ങളാണ് ഇന്ന് ട്രംപ് നടത്തിയത്. ജോ ബൈഡന് പ്രസിഡന്റായെങ്കില്‍ അദ്ദേഹം അമേരിക്കയിലെ എല്ലാ പോലീസ് വകുപ്പിനെയും കുരുക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തുമെന്നും ട്രംപ് പറഞ്ഞു. ഇടതുപക്ഷവല്ക്കരണ യുദ്ധം നടത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. അതിന് അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിക്ക് നിയമപരമായി സാധിക്കില്ലെന്ന വാദത്തെ പിന്തുണച്ച് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച അഭിഭാഷകന് വളരെ കഴിവുറ്റ ആളാണെന്നും ട്രംപ് പറഞ്ഞു. ആ വാദം ശരിയാണോയെന്ന് അറിയില്ല, പക്ഷെ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുമ്പ് ഡെമോക്രാറ്റുകള്‍ അക്കാര്യം പരിശോധിക്കേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: