കോഴിക്കോട് : കോണ്‍ഗ്രസിന്റെ നേതൃത്വം 1920-ല്‍ മഹാത്മാഗാന്ധി ഏറ്റെടുത്തതോടെ രാജ്യത്തെങ്ങും പുത്തനുണര്‍വുണ്ടായി. കേരളത്തില്‍ മലബാറില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ്സിന് കാര്യമായ പ്രവര്‍ത്തനം. മലബാര്‍ ഒരു സംസ്ഥാനമായി കോണ്‍ഗ്രസ് അംഗീകരിച്ചു. 1920 ആഗസ്റ്റ് 18 നായിരുന്നു ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനം. കോഴിക്കോട് എത്തിയ അദ്ദേഹത്തെ ഖിലാഫത്ത് കമ്മറ്റി പ്രസിഡന്റ് പി കെ മുത്തുക്കോയയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. കടപ്പുറത്തെ പ്രസംഗവേദിയിലേയ്ക്ക് ഗാന്ധിജി പോകുമ്പോള്‍ അകമ്പടി സേവിച്ചിരുന്നത് ‘ പച്ചത്തോപ്പിയും അരയില്‍ ബെല്‍റ്റും അണിഞ്ഞ വോളന്ററീയര്‍മാരായിരുന്നു’ എന്നാണ്അന്നത്തെ ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ട്.
ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടര്‍ച്ചയായി തുര്‍ക്കിയിലെ മുസ്ളീംങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ ക്രൂരതകളെക്കുറിച്ചാണ് ഗാന്ധിജി പ്രധാനമായി സംസാരിച്ചത്.മുസ്ലിങ്ങളുടെ ആഗോള നേതൃത്വമായ തുര്‍ക്കി ഖിലാഫത്തിനെതിരായ ബ്രിട്ടന്റെ നീക്കത്തിനെതിരെ പ്രതിഷേധം എന്ന നിലയില്‍ ഉണ്ടായ ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗം എന്ന വിശാല ലക്ഷ്യലേക്ക് പരിവര്‍ത്തനം ചെയ്യുകയായിരുന്നു ഉദ്ദേശ്യം.ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന മൗലാനാ മുഹമ്മദ് അലി യും ഗാന്ധിജിക്ക് ഒപ്പം ഉണ്ടായിരുന്നു.
ഗാന്ധിജി വന്നു പേയതിന്റെ കൃത്യം ഒരു വര്‍ഷം തികഞ്ഞപ്പോളാണ് മാപ്പിള കലാപത്തിനു തുടക്കം. 1921 ആഗസ്റ്റ് 19 ന് തിരൂരങ്ങാടി മമ്പുറം പള്ളിയില്‍ നിന്നും പോലീസ് മൂന്നുപേരെ അറസ്റ്റു ചെയ്തു. ഇതോടെ പോലീസ്, പള്ളിയുടെ പവിത്രത നഷ്ടപ്പെടുത്തിയെന്നും മമ്പുറം മഖാം തകര്‍ത്തുവെന്നുമുള്ള വ്യാജ വാര്‍ത്ത കാട്ടു തീപോലെ പടരുകയും നിമിഷ നേരം കൊണ്ട് കലാപം പൊട്ടിപ്പുറപ്പെട്ടുകയുംചെയ്തു. സര്‍ക്കാരിനെതിരെ നടത്തിയിരുന്ന കലാപം ഹിന്ദുക്കള്‍ക്ക് എതിരെയായി. ഓഗസ്റ്റ് 21ന് നിലംബൂര് കോവിലകം കയ്യേറി ലഹളക്കാര്‍ കൊള്ളയടിച്ചു. അവിടെ നിന്നു മടങ്ങും വഴി മഞ്ചേരിയിലെ ഖജനാവും നമ്പൂതിരി ബാങ്കും കൊള്ളയടിച്ചു.
ഏറനാട് താലൂക്ക് കേന്ദ്രീകരിച്ചു നടന്ന പ്രക്ഷോഭം പിന്നീട് മലബാര്‍ ജില്ലയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. നിരവധി ഹൈന്ദവര്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയമാക്കപ്പെടുകയോ, വധിക്കപ്പെടുകയോ പാലായനം ചെയ്യപ്പെടുകയോ ഉണ്ടായി. കാല് ലക്ഷത്തോളം പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: