ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രം കുറിച്ച് ആര്‍ബി ലീപ്സിഗ്. ജര്‍മന്‍ ടീമായ അവര്‍ ഇതാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ കടന്നു. ലാ ലിഗ ടീമായ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചാണ് ലീപ്സിഗ് സെമിയിലെത്തിയത്.
ടെയ്ലര് ആഡംസും ഡാനി ഒല്മോയുമാണ് ലീപ്സിഗിനായി ഗോളുകള്‍ നേടിയത്. പെനാല്‍റ്റിയിലൂടെ ജാവോ ഫെലിക്സാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.ചൊവ്വാഴ്ച രാത്രി നടക്കുന്ന ആദ്യ സെമിഫൈനലില്‍ ലീപ്സിഗ് ഫ്രഞ്ച് ശക്തികളായ പാരീസ് സെന്റ് ജര്മന്സി(പിഎസ്ജി)നെ നേരിടും.
നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ പ്രീക്വാര്‍ട്ടറില്‍ അട്ടിമിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ അത്ലറ്റിക്കോ മാഡ്രിഡിന് പക്ഷെ ബുന്ദസ് ലിഗ ടീമായ ലീപ്സിഗിനെകീഴടക്കാനായില്ല. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലീപ്സിഗ് മുന്നിലെത്തി. ഡാനില്‍ ഒല്‍മോയാണ് ഗോള്‍ നേടിയത്്. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച അത്ലറ്റിക്കോ 71-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സ്കോര്‍ ചെയ്ത് ഗോള്‍ മടക്കി. ജാവോ ഫെലിക്സാണ് സ്പോട്ട് കിക്ക് ഗോളിലേക്ക് തിരിച്ചുവിട്ടത്.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങവേ ആഡംസ് ലിപ്സിഗിന്റെ വിജയഗോള്‍ നേടി. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോഴാണ് ആഡംസ് നിര്‍ണായക ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: