തിരുവനന്തപുരം: മലയാളിക്ക് പ്രിയങ്കരമായ ചുക്കുകാപ്പി സമൂഹമാധ്യമങ്ങളില്‍ വൈറലായി. സോമതീരം ആയുര്‍വേദ ഗ്രൂപ്പ് പുറത്തുവിട്ട ചുക്കുകാപ്പി പാചകത്തിന്റെ വീഡിയോ രണ്ടാഴ്ചക്കുള്ളില്‍ 10 ലക്ഷത്തിലേറെപ്പേരാണ് കണ്ടത്.
കൊറോണ ബാധയുടെ കാലത്ത് ആയുര്‍വേദത്തിന്റെ പ്രതിരോധ സാധ്യതകളും സവിശേഷതകളും പ്രചരിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്ന സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, കേരളത്തിന്റെ തനതായ ചുക്കുകാപ്പിയെ ലോകത്തിനുമുന്നില്‍ ശാസ്ത്രീയമായി തന്നെ അവതരിപ്പിക്കുകയായിരുന്നു. സോമതീരം ഗ്രൂപ്പിലെ ആയുര്‍വേദ ഡോക്ടര്‍ ഗോപികയാണ് ചുക്കുകാപ്പി പാചകം അവതരിപ്പിച്ചത്. ചുക്കും കുരുമുളകും പനംചക്കരയും മല്ലിയും തുളസിയും പനികൂര്‍ക്കയും ഏലക്കായും ഉള്‍പ്പെടെ എട്ടു ചേരുവകളും ചേര്‍ത്ത് വിധിപ്രകാരം മരുന്ന് ചുക്കുകാപ്പി ഉണ്ടാകുന്നതെങ്ങനെയാണെന്നു വീഡിയോ വ്യക്തമാക്കുന്നു.
കൊറോണ കാലഘട്ടത്തില്‍ വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരായി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും, ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കും പകര്‍ച്ചവ്യാധിമൂലമുള്ള തൊണ്ടവേദന, മൂക്കടപ്പ്, മുതലായവയ്ക്കുമുള്ള പ്രതിരോധമാര്‍ഗമായും ചുക്കുകാപ്പിയുടെ പ്രാധാന്യം ഡോക്ടര്‍ വിശദമാക്കുന്നു. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും, ദഹനപ്രക്രിയ സുഗമമാക്കുന്നതിലും ചുക്കുകാപ്പിയുടെ സാധ്യതകള്‍ ഡോക്ടര്‍ ഈ വീഡിയോയില്‍ വിവരിക്കുന്നുണ്ട്.
ഒരു ദിവസത്തിനകം ഒരു ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ കണ്ടത്. രണ്ടാഴ്ച പിന്നിട്ടപ്പോള്‍ വിവിധ രാജ്യങ്ങളിലായി 10 ലക്ഷത്തിലേറെ പേരാണ് കാഴ്ചക്കാര്‍. ചുക്കുകാപ്പി കടല്‍ കടന്നു സമൂഹമാധ്യമങ്ങളിലൂടെ ലോകമെങ്ങുമെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് അണിയറ ശില്‍പ്പികള്‍. പതിനാല് മിനിറ്റുള്ള ചുക്കുകാപ്പിയുടെ ഈ വീഡിയോ ഇംഗ്ലീഷിലാണ്. ഇത് ജര്‍മന്‍, ഇറ്റാലിയന്‍, റഷ്യന്‍, പോളിഷ് തുടങ്ങിയ മറ്റുഭാഷകളിലേക്കും നിര്‍മാണം തുടങ്ങിയതായി സോമതീരം ആയുര്‍വേദ ഗ്രൂപ്പ് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബേബി മാത്യു അറിയിച്ചു. കൂടാതെ മെഡിക്കല്‍ പ്രാധാന്യമുള്ള ടര്മാറിക് ടി, ടര്മാറിക് മില്‍ക്ക്, ആയുര്‍വേദിക് രസം, തുളസി കാട തുടങ്ങി ഒട്ടനവധി പരമ്പരാഗത ആയുര്‍വേദ ഭക്ഷണങ്ങളുടേയും പാനീയങ്ങളുടെയും വീഡിയോകളും സോമതീരം ആയുര്‍വേദ ഗ്രൂപ്പ് നിര്‍മിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: