കാസര്‍കോട്: ബേക്കല്‍ കോട്ടയിലെത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള തണല്‍ വിശ്രമ കേന്ദ്രം പാട്ടത്തിന് നല്കുന്നു. ഏഴു വര്‍ഷത്തേക്കാണ് പാട്ട കാലാവധി. ഇതിനുള്ള ടെണ്ടര്‍ സെപ്റ്റംബര്‍ ഏഴു വരെ സ്വീകരിക്കും. സെപ്റ്റംബര്‍ എട്ടിന് ടെണ്ടര്‍ തുറക്കും.വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസി മലയാളികള്‍ക്കും പങ്കെടുക്കാം.
വിനോദ സഞ്ചാരികള്‍ക്കു വേണ്ടിയുള്ള കോഫി ഷോപ്പ് കഫേ ഡി ബേക്കല്‍ എന്ന പേരില്‍ തുടങ്ങും. ഇതിനുള്ള ടെണ്ടര്‍ നടപടികളും ആരംഭിച്ചു.എട്ട് വര്‍ഷത്തേക്ക് പാട്ടത്തിനായിരിക്കും നടത്തിപ്പിന് നല്‍കുക. ടെണ്ടര്‍ സെപ്തംബര്‍ 12 വരെ സമര്‍പ്പിക്കാം. കോവിഡ് രോഗവ്യാപനത്തിന്റെ ഭാഗമായി ബേക്കല്‍ കോട്ടയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിച്ചാലുടന്‍ ലെറ്റ് ആന്റ് സൗണ്ട്ഷോ നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ബിആര്‍ഡിസി മാനേജിങ് ഡയരക്ടര്‍ കൂടിയായ ജില്ലാകളക്ടര്‍ ഡോ ഡി.സജിത് ബാബു അറിയിച്ചു.
ബേക്കല്‍ കോട്ടയുടെ പൈതൃകം സഞ്ചാരികളിലേക്കെത്തിക്കുന്നതിനായി ബേക്കല്‍ പാര്‍ക്കിങ് ബേയുടെ ഇരുവശത്തുമുള്ള കടകളില്‍ കോട്ടയുടെ മിനിയേച്ചറുകളുടെ വില്‍പ്പനയും ആരംഭിക്കും. പ്രദേശിക സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെയായിരിക്കും മിനിയേച്ചറുടെ വില്പന ആരംഭിക്കുക. നിലവില്‍ ഇവിടെ കടകള്‍ നടത്തുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പ്രൊജക്ട്. 90 ലക്ഷം രൂപയുടെ പ്രൊജക്ട് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. ഇനി കടകള്‍ അനുവദിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www. bekaltourism. com. വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: