കോഴിക്കോട് : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് തെരച്ചില്‍ നടത്തി. പാളയത്തെ ജുവല്ലറിയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയത്.
ഇവിടെ നിന്നും കണക്കില്‍ പെടാത്ത മൂന്ന് കിലോയോളം സ്വര്‍ണം കണ്ടെത്തി, ഇവയെല്ലാം കണ്ടുകെട്ടി. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്. ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തിയത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തുന്നത്. ഇതിനു മുമ്പും ചില ജുവല്ലറികളില്‍ പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ നടത്തുകയും കണക്കില്‍ പെടാത്ത സ്വര്‍ണം കണ്ടുകെട്ടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: