തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളില്‍ വീണ്ടും കസ്റ്റംസിന്റെ സ്വര്‍ണ്ണവേട്ട. കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് വന്‍ സ്വര്‍ണവേട്ട നടത്തിയത്. ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണമാണ് തിരുവനന്തരപുരത്ത് പിടിച്ചെടുത്തത്. 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
ദുബായില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയ രണ്ട് കാസര്‍കോട് സ്വദേശികളാണ് പിടിയിലായത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 29 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. മിശ്രിതമാക്കി സോക്സിനുള്ളില്‍ ഒളിപ്പിച്ച 336 ഗ്രാം സ്വര്‍ണവും 230 ഗ്രാം സ്വര്‍ണമാലയുമാണ് പിടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്ത് പിടികൂടിയതോടെ കര്‍ശന നിരീക്ഷണമാണ് വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: