ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം തിരികെ മൂന്നാറിലേക്ക് മടങ്ങുന്നു. രാജമല പഴയ തേയില കമ്പനി പിന്നിട്ടു. രക്ഷപ്പെട്ട മറ്റ് ലയങ്ങളിലുള്ളവരുമായി ഗവര്‍ണറും മുഖ്യമന്ത്രിയും സംസാരിച്ചു.
പഴയ തേയില കമ്പനിക്കു സമീപം കാത്തു നിന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനായി മൂന്നാര്‍ ടി കൗണ്ടിയിലേക്ക് കൊണ്ടുവരാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്, മന്ത്രി എം എം മണി, മന്ത്രി ടി പി രാമകൃഷ്ണന്, ഡീന്‍ കുര്യാക്കോസ് എംപി, എസ്. രാജേന്ദ്രന് എം എല്‍ എ, ഇ എസ് ബിജിമോള്‍ എംഎല്‍എ, ഡിജിപി ലോക്നാഥ് ബെഹ്റ, ദക്ഷിണമേഖല റേഞ്ച് ഐജി ഹര്‍ഷിത അട്ടല്ലൂരി, ഐജി യോഗേഷ് അഗര്‍വാള്‍, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്, എസ്.പി.ആര്. കറുപ്പസ്വാമി എന്നിവരും ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: