വടകര: റൂറല്‍ എസ്പി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഓഫീസിലെ ഹെഡ് ക്ലര്‍ക്കിനാണ് രോഗബാധ. ഒരാഴ്ചയിലധികമായി ഇയാള്‍ ഓഫീസില്‍ ഹാജരായിരുന്നില്ല. മറ്റൊരാള്‍ക്കും രോഗബാധയുള്ളതായാണ് സൂചന. ഓഫീസില്‍ നിന്നും ബാലുശേരി ഭാഗത്തേക്കുള്ള ഉദ്യോഗസ്ഥരേയും കൊണ്ടു പോവാറുള്ള ബസിലായിരുന്നു ഇയാള്‍ യാത്ര ചെയ്തിരുന്നത്. യാത്രക്കാര്‍ ഉള്‍പ്പെടെ 40 ലേറെ മിനിസ്റ്റീരിയല്‍ സ്റ്റാഫിനോടും 10 ലേറെ പോലീസുകാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്കി. 60 ലധികം മിനിസ്റ്റീരിയല്‍ ജീവനക്കാരാണ് ഇവിടെയുള്ളത്.
കോഴിക്കോട് വിജിലന്‍സ് യൂണിറ്റിലെ ഡ്രൈവര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഡ്രൈവറുമായി സമ്പര്‍ക്കം പുലര്‍ത്തിയ വിജിലന്‍സ് ഡിവൈഎസ്പി അടക്കം ഏഴ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോവാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്കി. ഡ്രൈവര്‍ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എസ്ഐക്കും നാലു നാട്ടുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. എസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്പര്‍ക്കം പുലര്‍ത്തിയ 38 പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. എസ്ഐയുടെ രോഗ ഉറവിടം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: