ലണ്ടന്‍: സ്പാനിഷ് ടീമായ സെവിയയും ഉക്രെയിന് ടീമായ ഷക്തര്‍ ഡൊനെറ്റ്സ്കും യൂറോപ്പ ലീഗിന്റെ സെമിഫൈനലില്‍ കടന്നു.
പ്രീമിയര്‍ ലീഗ് ടീമായ വൂള്‍വ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സെവിയ അവസാന നാലില്‍ ഒന്നായത്. ഷക്തര്‍ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് എഫ്സി ബേസലിനെ പരാജയപ്പെടുത്തി.
മത്സരം അധിക സമയത്തേക്ക് നീങ്ങവേയാണ് നിര്‍ണായ ഗോള്‍ നേടി സെവിയ സെമിയിലെത്തിയത്. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കേ ഹെഡറിലൂടെ ലൂകാസ് ഓ കാംപോസാണ് ഗോള്‍ നേടിയത്. ഞയറാഴ്ച നടക്കുന്ന സെമിഫൈനലില്‍ സെവിയ മറ്റൊരു പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും.
മത്സരത്തിലുടനീളം സെവിയയാണ് ആധിപത്യം സ്ഥാപിച്ചത്. എന്നാല്‍ വൂള്‍വ്സിന്റെ ശക്തമായ പ്രതിരോധം പലപ്പോഴും സെവിയയ്ക്ക് വിലങ്ങു തടിയായി.
എഫ്സി ബേസലിനെതിരെ തുടക്കം മുതല്‍ ഷക്തര്‍ ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. ജൂണിയര്‍ മോറസ്, ടെയ്സണ്‍, അലന് പാട്രിക്ക്, ഡോഡോ എന്നിവരാണ് ഷക്തറിനായി ഗോളുകള്‍ നേടിയത്. അവസാന നിമിഷങ്ങളിലാണ് ബേസല്‍ ആശ്വാസ ഗോള്‍ കുറിച്ചത്. വാന്‍ വൂള്ഫ്സ്വിങ്കലാണ് സ്കോര്‍ ചെയ്തത്.
തിങ്കളാഴ്ച രാത്രി നടക്കുന്ന സെമിയില്‍ ഷക്തര്‍ സീരി എ ടീമായ ഇന്റര്‍ മിലാനുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: