ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പരാമര്‍ശിച്ചിരിക്കുന്ന എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും പൈതൃകവും സംസ്കാരവും സംരക്ഷണവും വികാസവും പ്രചാരവും അധ്യയനവും ഉറപ്പുവരുത്തുന്നതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രാന്സ്ലേഷന് ആന്‍ഡ് ഇന്റ്റര്പ്രെട്ടേഷന് (ഐ.ഐ.ടി.ഐ), ഭാഷ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ എന്നിവ പ്രതിജ്ഞാബദ്ധമാണ്, കൂടാതെ എച്ച്.ഇ.ഐ പ്രോഗ്രാമുകളില്‍ മാതൃഭാഷ/പ്രാദേശിക ഭാഷ ഒരു ശിക്ഷണ മാധ്യമമായി ഉപയോഗിക്കുന്നതിനും എന്‍.ഇ.പി ശുപാര്‍ശ ചെയ്യുന്നു. സ്കൂള്‍ അടിസ്ഥാന ഘട്ടത്തില്‍ നിന്ന് ആരംഭിക്കുന്ന മാതൃഭാഷാ പഠനം എല്ലാ ഭാഷകളെയും ആസ്വാദ്യകരവും ഒപ്പം സംവേദനാത്മകവും ആക്കി മാറ്റുന്നു. രാഷ്ട്രഭാഷയെ മറ്റു പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന പ്രാദേശിക വിഘടനവാദത്തിനുള്ള കടുത്ത മറുപടികൂടിയാണ് എന്‍.ഇ.പി വിഭാവനം ചെയ്യുന്ന ബഹുഭാഷാ ദൗത്യം.
- സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ ഉള്‍പ്പടെ കുറഞ്ഞത് അഞ്ചാം തരം വരെയെങ്കിലും അധ്യയന മാധ്യമമായി മാതൃഭാഷയ്ക്ക്/പ്രാദേശിക ഭാഷയ്ക്ക് ഊന്നല്‍! നല്‍കണം. അത് എട്ടാം തരം വരെയും അതിനു മുകളിലേയ്ക്കും തുടരുന്നത് അഭിലഷണീയമാണ്. അതിനായി ഉയര്‍ന്ന നിലവാരമുള്ളതും ശാസ്ത്ര ബോധനങ്ങളുള്പ്പടെയുള്ള പാഠപുസ്തകങ്ങള്‍ മാതൃഭാഷയിലും ലഭ്യമാക്കും.
- മാതൃഭാഷ സാധ്യമാകാത്ത സാഹചര്യങ്ങളില്‍ ദ്വിഭാഷാ സമീപനം ഉപയോഗിക്കാന്‍ അധ്യാപകരെയും വിദ്യാര്ഥിതാക്കളും പ്രോത്സാഹിപ്പിക്കും. ബഹുഭാഷയും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ത്രിഭാഷാ പഠനസംവിധാനം തുടരുകയും ഭാഷ തെരെഞ്ഞെടുക്കുവാനുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യുന്നു.
- ഇന്ത്യയുടെ ദേശീയ സ്വത്വത്തിലും ദേശീയതയിലും സാംസ്കാരിക സമ്പന്നതയിലും പൈതൃകത്തിലും സമ്പൂര്‍ണ വൈവഭവം കാത്തുസൂക്ഷിക്കുന്നതിന് അക്ഷരമാലകളും ലിപികളും വ്യാകരണ ഘടനകള്‍, അവയുടെ ഉത്ഭവം, സംസ്കൃതത്തില്‍ നിന്നും മറ്റ് ക്ലാസിക്കലുകളില്‍ നിന്നുമുള്ള പദാവലികളുടെ ഉറവിടങ്ങള്‍ എന്നിവയുടെ പഠനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ആധുനിക സാഹിത്യം, ചലച്ചിത്രം, സംഗീതം എന്നിവയെ അടിസ്ഥാനമാക്കി 6 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ‘ഇന്ത്യന്‍ ഭാഷകളില്‍’ രസകരമായ പ്രോജക്റ്റ് / പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനും അവസരമുണ്ടാകും. ‘ഉദാ: ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’
- തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ തുടങ്ങി ഇന്ത്യയിലെ സമ്പന്നമായ ക്ലാസിക്കല്‍ ഭാഷകള്‍ക്ക് പുറമേ പാലി,പേര്‍ഷ്യന്‍, പ്രാകൃത് എന്നിവയുടെ പ്രോത്സാഹനവും സംസ്കൃത ഭാഷ ശാക്തീകരണത്തിനും എച്ച്.ഇ.ഐ.കളിലെ ഭാഷാ വകുപ്പുകള്‍ ശക്തിപ്പെടുത്തുന്നതിനായും എന്‍ഇപി ശുപാര്‍ശ ചെയ്യുന്നു. സംസ്കൃതവും ഒരു ഓപ്ഷനായി വച്ചുകൊണ്ടുള്ള പഠന സംവിധാനം സ്കൂള്‍! ഉന്നതതല വിദ്യാഭ്യാസത്തിന് ഉപയോഗിക്കാനാകും.
- വിദ്യാര്‍ത്ഥികള്‍ക്ക് സെക്കന്‍ഡറി തലത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ക്കും ഇംഗ്ലീഷിനും പുറമെ വിദേശ ഭാഷകളായ കൊറിയന്‍, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍ എന്നിവയും നിരവധി വിദേശ ഭാഷകളും പഠിക്കാനാകും.
- ഇന്ത്യന്‍ ആംഗ്യഭാഷയെ (ഐഎസ്എല്‍) രാജ്യത്തുടനീളം ഏകരൂപത്തിലാക്കും. കൂടാതെ ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമാകും വിധത്തില്‍ ദേശീയ, സംസ്ഥാന പാഠ്യപദ്ധതികള്‍ വികസിപ്പിക്കും.
ഗുണമേന്മയുളള അധ്യാപനവും അധ്യാപക പരിശീലനവും:
നമ്മുടെ കുട്ടികളുടെ ഭാവിയെ രൂപപ്പെടുത്തുന്നതിലും വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്ട്രത്തിന്റ്റെ ചിതി നിര്‍ണയിക്കുന്നതിലും അധ്യാപകരുടെ പങ്ക് സ്തുത്യര്‍ഹമാണ്. അവരുടെ അറിവ്, കഴിവുകള്‍, മൂല്യങ്ങള്‍, ധാര്‍മ്മികത എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് അനുഗുണമായി മാറ്റുക, അധ്യാപക വിദ്യാഭ്യാസത്തിന്റ്റെ ഗുണനിലവാരം, അധ്യാപക നിയമന വ്യവസ്ഥകള്‍, വിന്യാസം, സേവന വ്യവസ്ഥകള്‍, ശാക്തീകരണം എന്നിവയിലൂന്നി,അധ്യാപന വിദ്യാഭ്യാസത്തിനായുള്ള നവീനവും സമഗ്രവുമായ എന്‍സിഎഫ്ടിഇ 2021 ദേശീയ പാഠ്യപദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്.
- രാജ്യത്തുടനീളം പ്രത്യേക മെറിറ്റ് അധിഷ്ഠിത സ്കോളര്‍ഷിപ്പുകളോട് കൂടി 4 വര്‍ഷത്തെ സംയോജിത ബി.എഡ് (B.Ed). പ്രോഗ്രാമുകള്‍. അവ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ അവരുടെ പ്രദേശങ്ങളിലെ മുന്‍ഗണനാ ജോലിയും ഉള്‍പ്പെടുന്നു.
- സ്കൂള്‍ വിദ്യാഭ്യാസത്തിന്റ്റെ അടിസ്ഥാന, പ്രിപ്പറേറ്ററി, മിഡില്‍, സെക്കന്‍ഡറി തലങ്ങളിലെ അധ്യാപകരെ ഉള്‍കൊള്ളുന്ന തരത്തില്‍ ടീച്ചര്‍ എലിജിബിലിറ്റി/ എന്‍.റ്റി.എ ടെസ്റ്റുകള്‍ (ടിഇടി) വിപുലീകരിക്കും
- അധ്യാപക നിയമനത്തിന്റ്റെ അഭിരുചിയും പ്രചോദനവും വിലയിരുത്താന്‍,ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റുകളോടൊപ്പം ക്ലാസ്റൂം അധ്യയനവും അഭിമുഖവും, പ്രാദേശിക ഭാഷ പരിജ്ഞാനവും നിര്‍ബന്ധമാക്കും.
- പരമ്പരാഗത പ്രാദേശിക കലകള്‍, തൊഴിലധിഷ്ഠിത കരകൗശല വസ്തുക്കള്‍ തുടങ്ങി മറ്റ് സംരംഭകത്വ നൈപുണ്യ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് സ്കൂളുകള്‍ക്ക് വൊക്കേഷണല്‍ അധ്യാപകരെയും പരിണിത പ്രജ്ഞരെയും നിയമിക്കാം.
- നിരന്തരമായ അധ്യാപക പരിശീലനം(Continuous Professional Development): അധ്യാപകര്‍ക്കായുള്ള പ്രാദേശിക, സംസ്ഥാന, ദേശീയ, അന്തര്‍ദ്ദേശീയ പരിശീലന കളരികള്‍(വര്‍ക്ക്ഷോപ്പുകള്‍), ഓണ്‍ലൈന്‍ അധ്യാപക വികസന മൊഡ്യൂളുകള്‍, വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്, കലാകായിക സംജോജക വിഷയാവതരണങ്ങള്‍, സിപിഡി മൊഡ്യൂളുകള്‍(Min. 50 hours) തുടങ്ങിയവ വികസിപ്പിക്കുന്നതിലൂടെയും സംഘടിപ്പിക്കുന്നതിലൂടെയും അധ്യാപകര്‍ക്ക് ദൈനംദിന പഠനാനുബന്ധ ബോധനശാസ്ത്രങ്ങള് രൂപീകരിച്ച് അധ്യാപനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കും.
- 2022 ഓടെ ജനറല്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന് (ജിഇസി) കീഴിലുള്ള പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സെറ്റിംഗ് ബോഡി (പിഎസ്എസ്ബി), എന്‍സിആര്‍ടി, എസ്സിആര്ടികള് എന്നിവയുടെ സഹകരണത്തോടെ നാഷണല്‍ ടീച്ചര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ അധ്യാപകര്‍ക്കായുള്ള ദേശീയ അധ്യാപക മാനദണ്ഡങ്ങളുടെ (എന്പിഎസ്ടി National Professional Standards for Teachers) ഒരു പൊതു മാര്‍ഗ്ഗരേഖ വികസിപ്പിക്കുയും കര്‍ശനമായ അനുഭവശാസ്ത്ര വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പത്തു വര്‍ഷവും പരിഷ്കരിക്കുകയും ചെയ്യും.
- വ്യക്തിഗത അവലോകനങ്ങള്‍, ഹാജര്‍, പ്രതിബദ്ധത, സിപിഡിയുടെ സമയം, സ്കൂളിലേക്കുള്ള മറ്റ് സേവനങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി അധ്യാപകരുടെ തൊഴില്‍ നിര്‍വ്വഹണ പുരോഗതി(Career Management and Progression) വിലയിരുത്തുകയും കാലാവധിയുടെ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള ഘട്ടത്തില്‍, പ്രമോഷനും ശമ്പള ഘടനയും വികസിപ്പിക്കും.
- സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സമഗ്ര അധ്യാപകആവശ്യകത ഓരോ സംസ്ഥാനവും ആസൂത്രണം ചെയ്യുന്നു.
- ശാരീരിക വൈകല്യങ്ങള്‍ / മിഡില്‍, സെക്കന്‍ഡറി സ്കൂള്‍ തലത്തിലുള്ള ദിവ്യാംഗ് കുട്ടികള്‍, അദ്ധ്യാപനം ഉള്‍പ്പെടെ നിര്‍ദ്ദിഷ്ട പഠന വൈകല്യങ്ങള്‍ തുടങ്ങി പ്രീസര്വീസിലും ഇന്‍സര്‍വീസ് മോഡിലും അധ്യാപനം ചെയ്യാന്‍ കഴിയുന്ന യോഗ്യതയുള്ള പ്രത്യേക അധ്യാപകരുടെ ലഭ്യത ഉറപ്പാക്കുന്നു.( Special educational needs (SEN) teachers)
അധ്യാപക വിദ്യാഭ്യാസത്തിലേക്കുള്ള നവസമീപനം: (B.Ed, M.ed and P.hd)
2030 ഓടെ അധ്യാപക വിദ്യാഭ്യാസം ബിരുദവും,ബിരുദാനന്തര ബിരുദവും ഗവേഷണവും(ബി.എഡ്, എം.എഡ്, പിഎച്ച്ഡി) വാഗ്ദാനം ചെയ്യുന്ന ബഹുമുഖമായ കോളേജുകളിലേക്കും സര്‍വകലാശാലകളിലേക്കും മാറും. 2030 ആകുമ്പോഴേക്കും അധ്യാപനത്തിനുള്ള ഏറ്റവും കുറഞ്ഞ ഡിഗ്രി യോഗ്യത 4 വര്‍ഷത്തെ സംയോജിത ബി.എഡ് പഠനം ആയിരിക്കും. വിജ്ഞാന ഉള്ളടക്കവും ബോധനശാസ്ത്രവും പ്രാദേശിക സ്കൂളുകളില്‍ വിദ്യാര്ത്ഥിഅദ്ധ്യാപന പരിശീലനവും ഉള്‍പ്പടെയുള്ള പാഠ്യക്രമമാണ് 4 വര്‍ഷത്തെ സംയോജിത ബി.എഡ് വിഭാവനം ചെയ്യുന്നത്. മറ്റ് പ്രത്യേക വിഷയങ്ങളില്‍ ഇതിനകം ബിരുദം നേടിയവര്‍ക്കായി മാത്രം 2 വര്‍ഷത്തെ ബി.എഡ്. പ്രോഗ്രാമുകളും ഉണ്ടായിരിക്കും. 4 വര്‍ഷത്തെ മള്‍ട്ടിഡിസിപ്ലിനറി ബിരുദവും അല്ലെങ്കില്‍ ഒരു പ്രത്യേകവിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അധ്യാപകനാകാന്‍ ഒരു വര്‍ഷത്തെ ബി.എഡ്. പ്രോഗ്രാമില്‍ ചേരാം. പ്രാദേശിക അധ്യാപക വിദ്യാഭ്യാസ പരിപാടികള്‍(ഹ്രസ്വകാല പോസ്റ്റ്ബി.എഡ്. സര്ട്ടിഫിക്കേഷന് കോഴ്സുകളും) ബി.ഐ.റ്റി.ഇ(Block Institute of Teacher Education) കളിലോ ഡി.ഐ.ഇ.റ്റി (District Institute of Educational and Training) കളിലോ ലഭ്യമാകും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തില്‍ പ്രാദേശിക മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളുകളില്‍ ‘മാസ്റ്റര്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: