ബംഗളൂരു: പ്രവാചകനെ അവഹേളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട കലാപം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രവാചകനെതിരെ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ബംഗളൂരുവില്‍ കലാപം അഴിച്ചുവിട്ടതിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനും എസ്ഡിപിഐ നേതാവുമായ നേതാവുമായ മുസമ്മില്‍ പാഷയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍, കലാപവുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഒരു വീഡിയോ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായി ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ വീഡിയോ ഇടതു ജിഹാദികള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. അക്രമത്തിനിടിയിലും മുസ്ലിം യുവാക്കള്‍ കൈകോര്‍ത്ത് നിന്ന് ഒരു ക്ഷേത്രത്തെ സംരക്ഷിക്കുന്നതിന്റെ വീഡിയോ ആയിരുന്നു അത്. ബംഗളൂരു കലാപത്തിന്റെ പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണം, ശിക്ഷിക്കണം. എന്നാല്‍ അക്രമികളെ ഒരു മതവുമായി താരതമ്യം ചെയ്യരുത്. അവര്‍ ഹിന്ദുക്കളോട് ഐക്യവും ബഹുമാനവുമുള്ളവരാണ്. ഇതാണ് ബംഗളൂരുവില്‍ സംഭവിച്ചത് എന്ന കുറിപ്പോടെ ആണ് തരൂര്‍ വീഡിയോ ട്വീറ്റ് ചെയ്തത്.
കലാപം നടന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള പുലകേശിനഗറിലെ ക്ഷേത്രത്തിനു പുറത്താണ് ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ കൈകോര്‍ത്ത് ചങ്ങല സൃഷ്ടിച്ച് ക്ഷേത്രത്തെ സംരക്ഷിക്കുന്നു എന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചത്. എന്നാല്‍, അക്രമത്തെ മറച്ചുപിടിക്കാനുള്ള പിആര്‍ വര്‍ക്കിന്റെ ഭാഗമായിരുന്നു ഇതെന്ന് വെളിവാക്കുന്ന ചില ദൃശ്യങ്ങളാണ് ട്വിറ്ററിലടക്കം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. വീഡിയോ അവസാനിക്കുന്നതിന് മുന്‍പ് ‘ ഈ വീഡിയോ പെട്ടന്ന് അപ് ലോഡ് ചെയ്യൂ’ എന്ന് കൂട്ടത്തിലൊരാള്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാം. വീഡിയോ യാദൃശ്ചികമായി ഷൂട്ട് ചെയ്തത് അല്ലെന്നും കരുതിക്കൂട്ടി ചെയ്തത് ആണെന്നും തെളിയിക്കുന്നതാണ് ഇതെന്നാണ് സോഷ്യല്‍മീഡിയിയല്‍ ഉയരുന്ന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: