തൊടുപുഴ: തോടുപുഴ മുനിസിപ്പാലിറ്റി പരിധിയില്‍ തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള വഴിയോര കച്ചവടങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം 20 ദീര്‍ഘിപ്പിച്ചു. നഗരത്തിലും സമീപ ഗ്രാമ പഞ്ചായത്ത് പരിധികളിലും സമ്പര്‍ക്കം മൂലമുള്ള കൊറോണ കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.
തൊടുപുഴ മുനിസിപ്പല്‍ പരിധിയിലെ മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണിവരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാടുള്ളു.
ഹോട്ടലുകള്‍ക്ക് വൈകിട്ട് 6 മണി മുതല്‍ രാത്രി 8 മണി വരെ ഭക്ഷണം പാഴ്സല്‍ നല്‍കുന്നതിന് ഇളവുണ്ട്. ഇളവ് തട്ടുകടകള്‍ക്ക് ബാധകമായിരിക്കില്ല. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവയ്ക്ക് 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഉത്തരവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
തൊടുപുഴ: നഗരസഭയിലെ 21, 23 വാര്‍ഡുകളിലെ കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ഷനില്‍ നിന്ന് 200 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം 6-ാം വാര്‍ഡിലെ ആദംസ്റ്റാര്‍ കോംപ്ലക്സ്, നന്ദനം ഹോട്ടല്‍ എന്നിവയെ മൈക്രോ കണ്ടെയ്മെന്റ് സോണാക്കി വിജ്ഞാപനം ചെയ്ത് കളക്ടര്‍ ഉത്തരവിറക്കി. മേഖലയില്‍ രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് നടപടിയെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: