കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഉപസമിതി ഡാം സന്ദര്‍ശിച്ചു. അഞ്ചംഗ സംഘമാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തേക്കടിയിലെ ബോട്ട് ലാന്റിങ്ങില്‍ നിന്ന് ഡാമിലേക്ക് തിരിച്ചത്. ബേബി ഡാം, പ്രധാന ഡാം, ഗ്യാലറി, ഷട്ടറുകള്‍ എന്നിവ വിശദമായി പരിശോധിച്ചു. ശേഷം വൈകിട്ട് 5 മണിയോടെ തിരികെയെത്തി, യോഗവും ചേര്‍ന്നു.
തമിഴ്നാട് പരമാവധി വെള്ളം കൊണ്ടുപോകുന്നതായും നിലവില്‍ വൃഷ്ടി പ്രദേശത്ത് മഴയില്ലാത്തതിനാല്‍ ഡാം തുറക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും കേരളത്തിന്റെ പ്രതിനിധിയായ പ്രസീദ് വ്യക്തമാക്കി. ചെയര്മാന് ശരവണകുമാര്‍, കേരളത്തിന്റെ പ്രതിനിധികളായ വിനു ബേബി, പ്രസീദ്, സാം ഇര്വിന്, ടി. കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: